ദുബായ് ∙ യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംരംഭകത്വ മന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്‌റൂയി, സാമ്പത്തിക മന്ത്രിയും ഇൻവെസ്‌റ്റോപ്പിയ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മാരി ഉൾപ്പെടെയുള്ള യുഎഇ സാമ്പത്തിക പ്രതിനിധി സംഘം നാളെ(ചൊവ്വ) ഇന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംരംഭകത്വ മന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്‌റൂയി, സാമ്പത്തിക മന്ത്രിയും ഇൻവെസ്‌റ്റോപ്പിയ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മാരി ഉൾപ്പെടെയുള്ള യുഎഇ സാമ്പത്തിക പ്രതിനിധി സംഘം നാളെ(ചൊവ്വ) ഇന്ത്യ സന്ദർശിക്കും.  ലോജിസ്റ്റിക്‌സ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, സംരഭകത്വം, എസ്എംഇകൾ, പരിസ്ഥിതി, നിക്ഷേപം എന്നിവയിൽ സർക്കാർ, സ്വകാര്യ മേഖലാ തലങ്ങളിൽ പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുള്ള അവസരങ്ങൾ പ്രതിനിധി സംഘം ചർച്ച ചെയ്യും. 

 ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ ഉന്നമനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈവിധ്യമാർന്ന സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി യുഎഇ പ്രതിനിധി സംഘത്തിന്റെ സന്ദർശന വേളയിൽ ഇൻവെസ്‌റ്റോപ്പിയ ഗ്ലോബൽ ടോക്‌സിന്റെ പുതിയ പതിപ്പ് ചെന്നൈയിൽ നടക്കും. വ്യവസായ പ്രമുഖർ, നിക്ഷേപകർ, സംരംഭകർ, സാമ്പത്തിക വിദഗ്ധർ, എമിറാത്തി, ഇന്ത്യൻ സ്വകാര്യ മേഖലാ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി 300-ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൻ തൂഖ് ഇന്ത്യൻ മന്ത്രിമാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (ഐഐടിഎം), തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ (ടിഡ്‌കോ) ആസ്ഥാനവും അതിന്റെ അത്യാധുനിക ഉൽപാദന കേന്ദ്രവും അദ്ദേഹം സന്ദർശിക്കും.

English Summary:

UAE economic delegation will visit India tomorrow