ദുബായിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ
ദുബായ്/ബത്തേരി ∙ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ 160.77 ഗ്രാം മെത്താഫിറ്റമിനുമായി കൊല്ലം കരുനാഗപ്പള്ളി തഴവ ചിറ്റുമൂല ഇടമരത്തു വീട്ടിൽ ഡോ.എൻ. അൻവർ ഷാ (32) അറസ്റ്റിലായി. മൈസൂരുവിൽ നിന്നു പൊന്നാനിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണു പിടിയിലായത്. ബെംഗളൂരുവിൽ നിന്നു വാങ്ങിയ ലഹരിമരുന്ന്

ദുബായ്/ബത്തേരി ∙ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ 160.77 ഗ്രാം മെത്താഫിറ്റമിനുമായി കൊല്ലം കരുനാഗപ്പള്ളി തഴവ ചിറ്റുമൂല ഇടമരത്തു വീട്ടിൽ ഡോ.എൻ. അൻവർ ഷാ (32) അറസ്റ്റിലായി. മൈസൂരിൽ നിന്നു പൊന്നാനിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണു പിടിയിലായത്.
ബെംഗളൂരുവിൽ നിന്നു വാങ്ങിയ ലഹരിമരുന്ന് വിൽപനയ്ക്കായി കൊച്ചിയിലേക്കു കൊണ്ടു പോവുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത മെത്താഫിറ്റമിന് 5 ലക്ഷം രൂപ വിലവരും. ദുബായിൽ ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന അൻവർ ഷാ 5 മാസം മുൻപാണു നാട്ടിലെത്തിയത്. ഇയാൾ ദുബായിലും ലഹരിക്കേസുകളിൽ പിടിയിലായിരുന്നുവെന്നും ലഹരിക്കടത്തു സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ പറഞ്ഞു.