ദുബായ് ∙ വീസയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 60 ദിവസത്തിനുള്ളിൽ നടത്തണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

ദുബായ് ∙ വീസയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 60 ദിവസത്തിനുള്ളിൽ നടത്തണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വീസയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 60 ദിവസത്തിനുള്ളിൽ നടത്തണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. 60 ദിവസത്തിനു ശേഷമുള്ള തിരുത്തൽ അപേക്ഷകൾ സ്വീകരിക്കില്ല. തിരുത്തലുകൾ ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ രണ്ടു ദിവസത്തിനകം തിരുത്തലുകളോടു കൂടിയ പുതിയ വീസ ലഭിക്കും. വീസയിൽ പേര്, തൊഴിൽ, സ്പോൺസർ വിലാസം തുടങ്ങി വ്യക്തിഗത വിവരങ്ങളിൽ മാറ്റം ഉണ്ടെങ്കിൽ തിരുത്താനായി വീണ്ടും അപേക്ഷിക്കാം. നൽകുന്ന രേഖകൾ കൃത്യമാണെങ്കിൽ രണ്ടു ദിവസത്തിനകം പുതിയ വീസ ലഭിക്കും.

ഈ നടപടികൾ പൂർത്തിയാക്കാൻ വീസ ആവശ്യമുള്ള വ്യക്തി യുഎഇയിൽ ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി. വീസയുടെ അസ്സൽ കോപ്പി, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയാണ് തിരുത്തലിന് ആവശ്യമായ രേഖകൾ. വീസയുടെ ഇഷ്യൂ തീയതി പരിശോധിച്ച് 60 ദിവസം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കിയാകണം അപേക്ഷ സമർപ്പിക്കേണ്ടത്. 200 ദിർഹമാണ് സേവനത്തിന്റെ നിരക്ക്. ഇതിൽ 100 ദിർഹം സ്മാർട് സേവനത്തിനും 50 ദിർഹം അപേക്ഷ ഫീസും 50 ദിർഹം അതോറിറ്റിയുടെ ഇ-സർവീസിനുമുള്ളതാണ്.

ADVERTISEMENT

അപേക്ഷകന്റെ ആവശ്യം അനുസരിച്ച് നിരക്കിൽ വ്യത്യാസം വരും. UAEICP മൊബൈൽ ആപ് വഴിയും മറ്റു സ്മാർട് സംവിധാനങ്ങളിലൂടെയും അപേക്ഷിക്കാം. അപൂർണവും അവ്യക്തവുമായ അപേക്ഷകൾ പുതുക്കി നൽകാൻ ഐസിപി ആവശ്യപ്പെട്ടാൽ അപേക്ഷകൻ തിരുത്തി നൽകണം. അതിനു കഴിഞ്ഞില്ലെങ്കിൽ അപേക്ഷ റദ്ദാകും. ഇങ്ങനെ റദ്ദാക്കുന്ന അപേക്ഷകൾ 30 ദിവസം വരെ വീണ്ടും സമർപ്പിക്കാം. മൂന്നുതവണ നിരാകരിച്ച അപേക്ഷകൾ പിന്നീട് നൽകാൻ സാധിക്കില്ല. ഇത്തരത്തിൽ നിരാകരിക്കുന്ന അപേക്ഷകൾക്കു ക്രെഡിറ്റ് കാർഡ് വഴിയാണ് പണം അടച്ചതെങ്കിൽ 6 മാസത്തിനകം പണം തിരിച്ചു നൽകും. യുഎഇയിലെ അംഗീകൃത ബാങ്ക് അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്യും. 5 വർഷം വരെയാണ് ഈ നടപടി പൂർത്തീകരിക്കാനുള്ള കാലാവധി.

English Summary:

Corrections in the visa information should be made within 60 days - Federal authority