റോഡിലൂടെ ചീറിപാഞ്ഞ് രണ്ട് പേരുടെ ജീവനെടുത്തു; സമൂഹ മാധ്യമ താരത്തിന് ശിക്ഷ ഇളവില്ലെന്ന് കുവൈത്ത് സുപ്രീം കോടതി
അശ്രദ്ധമായി വാഹനമോടിച്ചു രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സമൂഹ മാധ്യമ സെലിബ്രിറ്റിയായ ഫാത്തിമ അൽ-മോമന് കീഴ്‌ക്കോടതി വിധിച്ച മൂന്നു വർഷത്തെ തടവ് ശിക്ഷ കുവൈത്ത് സുപ്രീം കോടതി ശരിവച്ചു.

കുവൈത്ത് സിറ്റി ∙ അശ്രദ്ധമായി വാഹനമോടിച്ചു രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സമൂഹ മാധ്യമ സെലിബ്രിറ്റിയായ ഫാത്തിമ അൽ-മോമന് കീഴ്‌ക്കോടതി വിധിച്ച മൂന്നു വർഷത്തെ തടവ് ശിക്ഷ കുവൈത്ത് സുപ്രീം കോടതി ശരിവച്ചു. ഒരു വർഷം ലൈസൻസ് മരവിപ്പിക്കാനും വിധിയുണ്ട്. നരഹത്യക്ക് പുറമെ റെഡ് സിഗ്നൽ മറികടക്കൽ, വേഗപരിധി ലംഘിക്കൽ, ലഹരിയുപയോഗിച്ച ശേഷം വാഹനം ഓടിക്കൽ, പൊതു സ്വകാര്യ വസ്തുക്കൾക്ക് കേടുവരുത്തൽ എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ ചുമത്തിയിരുന്നത്.
അപകട സമയത്ത് ഇവർ ഓടിച്ചിരുന്ന വാഹനത്തിനു ഇൻഷുറൻസ് ഇല്ലാതിരുന്നതും, ഡ്രൈവിങ് ലൈസൻസ് കൈവശം ഇല്ലാതിരുന്നതായും കോടതി കണ്ടെത്തിയിരുന്നു. 2023 ഓഗസ്റ്റ് 24 വ്യാഴാഴ്ച പുലർച്ചെ സോർ സ്ട്രീറ്റിന്‍റെയും കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിന്‍റെയും സിഗ്നലിൽ ആയിരുന്നു അപകടം അമിതവേഗത്തിൽ വന്ന കാറിടിച്ച് രണ്ട് പേർ തൽക്ഷണം മരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു പരുക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. അബ്ദുല്ല അൽ-സേലം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.