റിയാദിൽ നിന്നും കുവൈത്തിലേക്ക് റെയിൽവേ വരുന്നു
സൗദി അറേബ്യയും കുവൈത്തും തമ്മിൽ റെയിൽ ഗതാഗതത്തിനുള്ള പദ്ധതി വരുന്നു.
സൗദി അറേബ്യയും കുവൈത്തും തമ്മിൽ റെയിൽ ഗതാഗതത്തിനുള്ള പദ്ധതി വരുന്നു.
സൗദി അറേബ്യയും കുവൈത്തും തമ്മിൽ റെയിൽ ഗതാഗതത്തിനുള്ള പദ്ധതി വരുന്നു.
റിയാദ് ∙ സൗദി അറേബ്യയും കുവൈത്തും തമ്മിൽ റെയിൽ ഗതാഗതത്തിനുള്ള പദ്ധതി വരുന്നു. ഔദ്യോഗിക വൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. 2026-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ പദ്ധതി നാല് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
500 കിലോമീറ്റർ ദൂരം വരുന്ന റെയിൽപാത റിയാദിനെയും കുവൈത്തിലെ അൽ ഷദാദിയെയും തമ്മിൽ ബന്ധിപ്പിക്കും. ദിവസവും ആറ് ട്രിപ്പുകൾ വീതം നടക്കുന്ന സർവീസിൽ യാത്രാ സമയം വെറും 1 മണിക്കൂർ 40 മിനിറ്റ് മാത്രമായിരിക്കും. താങ്ങാനാവുന്ന നിരക്കിൽ യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകുന്ന ഈ സർവീസ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരം, യാത്ര എന്നിവ സുഗമമാക്കുകയും സാമ്പത്തിക വികസനത്തിന് കുതിപ്പ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.