അവന്യൂസ് മാളിൽ മനുഷ്യക്കടത്തിനെതിരെയായ ബോധവത്ക്കരണം ജൂലൈ 30 ന്
ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂലൈ 30 ന് അവന്യൂസ് മാളിൽ പ്രത്യേക ബോധവൽക്കരണ പരിപാടി നടക്കും.

കുവൈത്ത് സിറ്റി ∙ ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂലൈ 30 ന് അവന്യൂസ് മാളിൽ പ്രത്യേക ബോധവത്ക്കരണ പരിപാടി നടക്കും. കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വക്താവ് അസീൽ അൽ-മസ്യാദ് പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം അഭയകേന്ദ്രങ്ങളും നടത്തുന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, മനുഷ്യക്കടത്ത് തടയാനുള്ള നിയമങ്ങളും നടപ്പിലാക്കുന്നുണ്ട്. മനുഷ്യക്കടത്തും അനധികൃത കുടിയേറ്റവും ഇല്ലാതാക്കാൻ സർക്കാർ ഏജൻസികൾ, സാമൂഹ്യ സംഘടനകൾ, രാജ്യാന്തര കൂട്ടായ്മകൾ എന്നിവ തമ്മിൽ സഹകരണവും ഏകോപനവും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.