സൗദിയിൽ കിങ് അബ്ദുൽ അസീസ് പാർക്കിൻ്റെ നിർമാണം ആരംഭിച്ചു
'ഗ്രീൻ റിയാദ്' പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തില്‍ പുതിയ പാര്‍ക്ക് വരുന്നു. റിയാദിലെ പ്രധാന പാർക്കുകളിലൊന്നായ കിങ് അബ്ദുൽ അസീസ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിയാദ് സിറ്റിയിലെ റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശപ്രകാരമാണ് സൽമാൻ രാജാവ് പാർക്കിന് "കിങ് അബ്ദുൽ അസീസ് പാർക്ക്" എന്ന് പേരിടാൻ നിർദ്ദേശം നൽകിയത്.

റിയാദ് ∙ 'ഗ്രീൻ റിയാദ്' പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തില്‍ പുതിയ പാര്‍ക്ക് വരുന്നു. റിയാദിലെ പ്രധാന പാർക്കുകളിലൊന്നായ കിങ് അബ്ദുൽ അസീസ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിയാദ് സിറ്റിയിലെ റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശപ്രകാരമാണ് സൽമാൻ രാജാവ് പാർക്കിന് "കിങ് അബ്ദുൽ അസീസ് പാർക്ക്" എന്ന് പേരിടാൻ നിർദ്ദേശം നൽകിയത്.
43 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 36 മാസമെടുക്കും. പാര്‍ക്കിനെ റെയില്‍വെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനാല്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ പാര്‍ക്കില്‍ എത്തിച്ചേരാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, പ്രിന്‍സസ് നൂറ യൂനിവേഴ്‌സിറ്റി എന്നിവ അടക്കമുള്ള പ്രധാന സ്ഥാപനങ്ങള്‍ക്ക് സമീപമാണ് എന്നത് പാര്‍ക്ക് എത്തുന്നത്.
പ്രാദേശിക പരിസ്ഥിതിയെ കണക്കിലെടുത്ത് വ്യത്യസ്‌തമായ രൂപകൽപ്പനയാണ് പാർക്കിനുള്ളത്, കൂടാതെ 6 വൈവിധ്യമാർന്ന വൃക്ഷ ഇനങ്ങളുമുണ്ട്. പാര്‍ക്കിന്റെ മധ്യഭാഗത്ത് രണ്ടു ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള പ്രദേശത്ത് സ്ഥാപിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 200 ലധികം പ്രാദേശിക സസ്യങ്ങളുണ്ടാകും. 11 കിലോമീറ്ററിലേറെ നീളവും 7,70,000 ചതുരശ്രമീറ്ററിലധികം വിസ്തൃതിയുമുള്ള, അല്‍സുലൈ വാദിയില്‍ നിന്ന് തിരിഞ്ഞുപോകുന്ന ശുഅയ്ബ് അല്‍മൂന്‍സിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമായി പ്രയോജനപ്പെടുത്തും. സുസ്ഥിര രൂപകല്‍പനകളുള്ള വാണിജ്യ കെട്ടിടങ്ങളും രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പനോരമിക് പാതയും ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്.
വ്യത്യസ്ത മരങ്ങളും കുറ്റിച്ചെടികളും ജൈവവൈവിധ്യം വര്‍ധിപ്പിക്കാനും പക്ഷികള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കാനും രൂപകല്‍പന ചെയ്ത ഉയര്‍ന്ന പ്രദേശങ്ങള്‍, സമതലങ്ങള്‍, പീഠഭൂമികള്‍, മരുഭൂമി ഉദ്യാനങ്ങള്‍ എന്നിവ പാര്‍ക്കിലെ മറ്റു അഞ്ചു ഡിസൈന്‍ പാറ്റേണുകളില്‍ ഉള്‍പ്പെടുന്നു. റിയാദ് നഗരത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന 20 ലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് പാര്‍ക്കിന്റെ 65 ശതമാനം സ്ഥലത്തും മരണത്തണല്‍ ഒരുക്കും.
പാർക്കിലുടനീളം 24 കുട്ടികളുടെ കളിസ്ഥലങ്ങളും 30 സ്പോർട്സ് ഏരിയകളും ഉൾപ്പെടുന്നതിനാൽ നഗരവാസികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനും ഇത് സഹായിക്കും.
'ഗ്രീൻ റിയാദ്' പദ്ധതി, സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങളും മലിനീകരണവും പൊടിയും കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തിനകത്ത് 10 ബില്യൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്നു.