ADVERTISEMENT

കുവൈത്ത് സിറ്റി / എടത്വ ∙ കുവൈത്ത് അബ്ബാസിയായിൽ ഫ്ലാറ്റിൽ  അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ (40), ഭാര്യ ലിനി ഏലിയാമ്മ (39), മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ഐറിൻ റേച്ചൽ മാത്യൂസ് (14), നാലാം ക്ലാസ് വിദ്യാർഥി ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ സംസ്കാരം ഇന്നു നടക്കും.

പുലർച്ചെ 5.30 ന് മൃതദേഹങ്ങൾ വീട്ടിൽ എത്തിക്കും. രാവിലെ 8 ന് പ്രാർഥനാശുശ്രൂഷകൾ തുടങ്ങും. 8.30 ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ മൃതദേഹങ്ങൾ എത്തിച്ച് 12 വരെ പൊതുദർശനത്തിന് വയ്ക്കും. ഒന്നിന് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം സംസ്കാരം. 

അവധിക്കു നാട്ടിൽ വന്ന ശേഷം ഇക്കഴിഞ്ഞ 19 നാണ് മാത്യൂസും കുടുംബവും കുവൈത്തിലേക്ക് മടങ്ങിയത്. അന്നു രാത്രിയാണ് അപകടം നടന്നത്. ചൊവ്വാഴ്ച നാട്ടിലെത്തിച്ച മൃതദേഹങ്ങൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

English Summary:

Funeral of Malayali Family Killed in Kuwait Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com