കൊച്ചി ∙ കലാസൃഷ്ടികളുടെ മികവിന് ആ​ഗോളവേദിയൊരുക്കി ദർബാർ ഹാളിൽ ഈ മാസം 26ന് രാജ്യാന്തര ആർട്ട് എക്സ്ബിഷന് തുടക്കമാകും. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമത്തിനായി തുടക്കംകുറിച്ച റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ നേതൃത്വത്തിലാണ് എക്സിബിഷൻ. രാജ്യാന്തര കലാസൃഷ്ടികളുടെ പ്രദർശനത്തിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കലാസൃഷ്ടികളുടെ മികവിന് ആ​ഗോളവേദിയൊരുക്കി ദർബാർ ഹാളിൽ ഈ മാസം 26ന് രാജ്യാന്തര ആർട്ട് എക്സ്ബിഷന് തുടക്കമാകും. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമത്തിനായി തുടക്കംകുറിച്ച റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ നേതൃത്വത്തിലാണ് എക്സിബിഷൻ. രാജ്യാന്തര കലാസൃഷ്ടികളുടെ പ്രദർശനത്തിനൊപ്പം കേരളത്തിലെയും യുഎഇയിലെ കലാകാരൻമാരുടെ മികച്ച സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും. കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എക്സിബിഷൻ‌. ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സം​ഗമവേദികൂടിയാകും പ്രദർശനം.

രാവിലെ 10.30 ന് വ്യവസായ മന്ത്രി പി.രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിഡിയോ സന്ദേശത്തിലൂടെ ചടങ്ങിൽ ഭാഗമാകും. എറണാകുളം എംഎൽഎ ടി ജെ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫ് അലി,  ക്രിയേറ്റീവ് ഡയറക്ടർ മീന വാരി, അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ADVERTISEMENT

മുൻനിര രാജ്യാന്തര ചിത്രകാരൻമാർ എക്സിബിഷനിലെത്തും. പുതിയ കലാകാരൻമാർക്ക് ഇവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താനും പാനൽ ചർച്ചകളുടെ ഭാ​ഗമാകാനും അവസരമുണ്ട്. സമകാലിക അറബ് ആർട്ടുകൾ കൊണ്ട് ശ്രദ്ധേയരായ ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സുകളുടെ (BEA) സൃഷ്ടികൾ പ്രദർശിപ്പിക്കും. ഹാഷൽ അൽ ലംകി, അൽമഹാ ജറള, സാമോ ഷെലാബി, ലത്തീഫ സയീദ് തുടങ്ങിയ അറബ് കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുക.

വെനീസ്, ഇറ്റലി എന്നിവടങ്ങളിലെ പ്രദർശത്തിന് പിന്നാലെയാണ് ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സ് കൊച്ചിയിൽ പ്രദർശനത്തിനെത്തുന്നത്. പ്രശസ്ത യുഎഇ കലാകാരനായ ഹാഷൽ അൽ ലംകി, ഡോ വെനീറ്റിയ പോർട്ടർ അടക്കം സാന്നിധ്യം വഹിച്ചിട്ടുള്ള ​ഗെറ്റ് വേ രാജ്യാന്തര എക്സബിഷനിലെ കലാകാരൻമാരും കൊച്ചിയിലെത്തും. ഇന്തോ അറബ് സാംസ്കാരിക കൈമാറ്റത്തിന്റെ വേദികൂടിയായി മാറും എക്സിബിഷനെന്നും കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാർക്ക് വലിയ പിന്തുണ നൽകുന്നത് കൂടിയാകും പ്രദർശനമെന്നും റിസ്ക് ഇനീഷേറ്റീവ് ഫൗണ്ടർ കൂടിയായ ഷഫീന് യൂസഫലി അഭിപ്രായപ്പെട്ടു.

English Summary:

International Art Exhibition on 26 in Durbar Hall Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT