സൗദി പാസ്പോർട്ട് ഉടമകൾക്ക് 88 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം ലഭ്യമാകും.

സൗദി പാസ്പോർട്ട് ഉടമകൾക്ക് 88 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം ലഭ്യമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി പാസ്പോർട്ട് ഉടമകൾക്ക് 88 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം ലഭ്യമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙  സൗദി പാസ്പോർട്ട് ഉടമകൾക്ക് 88 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം ലഭ്യമാകും. 2024ലെ ഹെൻലി പാസ്പോർട്ട് സൂചികയിലാണ് ഇക്കാര്യമുള്ളത്. ഹെൻലി ആൻഡ് പാർട്ട്നേഴ്‌സാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.  പുതിയ പട്ടികയിൽ സൗദി അറബ് ലോകത്ത് നാലാം സ്ഥാനത്തും ആഗോളതലത്തിൽ 56-ാം സ്ഥാനത്തുമാണ്. 185 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്ന യുഎഇ പാസ്‌പോർട്ടാണ് അറബ് ലോകത്തെ ഒന്നാമൻ. അതേസമയം  ആഗോളതലത്തിൽ 9-ാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്. 

വീസ രഹിത പ്രവേശനം 99 രാജ്യങ്ങളിലേക്ക് ഖത്തർ പാസ്പോർട്ട് ഉടമകൾക്ക് ലഭിക്കും. അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 46-ാം സ്ഥാനവും ഖത്തർ സ്വന്തമാക്കി. വീസയില്ലാതെ 87 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന ബഹ്‌റൈൻ പാസ്‌പോർട്ട് അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 57-ാം സ്ഥാനത്തുമാണ്.

ADVERTISEMENT

ഒമാൻ പാസ്‌പോർട്ട് അറബ് ലോകത്ത് ആറാം സ്ഥാനത്തും ആഗോളതലത്തിൽ 58-ാം സ്ഥാനത്തുമാണ്. 86 രാജ്യങ്ങളിലേക്കാണ് ഒമാനി പാസ്‌പോർട്ട് വീസ രഹിത പ്രവേശനം അനുവദിക്കുന്നത്. വീസയില്ലാതെ 72 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന മൊറോക്കൻ പാസ്‌പോർട്ട് അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോളതലത്തിൽ 68-ാം സ്ഥാനത്തുമാണ്.  തുനീസിയൻ പാസ്‌പോർട്ട് അറബ് ലോകത്ത് എട്ടാം സ്ഥാനത്തും ആഗോളതലത്തിൽ 71-ാം സ്ഥാനത്തും എത്തി.തുനീസിയൻ പാസ്‌പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 69 രാജ്യങ്ങളിൽ പ്രവേശിക്കാം.

English Summary:

Saudi retains position in Henley Passport Index; UAE is number one in the Arab world