പാരിസിൽ മെഡൽ പ്രതീക്ഷയിൽ സൗദി
നിരവധി പരിശീലന ക്യാംപുകളോടെ സൗദി ടീമുകൾ "പാരിസ് 2024" ഒരുക്കങ്ങൾ നേരെത്തെ ആരംഭിച്ചിരുന്നു.
നിരവധി പരിശീലന ക്യാംപുകളോടെ സൗദി ടീമുകൾ "പാരിസ് 2024" ഒരുക്കങ്ങൾ നേരെത്തെ ആരംഭിച്ചിരുന്നു.
നിരവധി പരിശീലന ക്യാംപുകളോടെ സൗദി ടീമുകൾ "പാരിസ് 2024" ഒരുക്കങ്ങൾ നേരെത്തെ ആരംഭിച്ചിരുന്നു.
റിയാദ് ∙ മുപ്പത്തിമൂന്നാമത് സമ്മർ ഒളിംപിക് ഗെയിംസിനുള്ള തയാറെടുപ്പുകളിലാണ് സൗദി ടീമുകൾ. ഇന്ന് വെള്ളിയാഴ്ചയാണ് പാരിസിൽ ഔദ്യോഗികമായി ഒളിംപിക് ഗെയിംസിനു തുടക്കം കുറിക്കുന്നത്. ഷോ ജംപിങ്, തയ്ക്വാൻഡോ, അത്‌ലറ്റിക്‌സ്, നീന്തൽ എന്നിങ്ങനെ നാല് ഇനങ്ങളിലായി 10 അത്‌ലീറ്റുകളുമായി സൗദി അറേബ്യ പങ്കെടുക്കും.
വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും സൗദി ഷോ ജംപിങ് ടീമിനെ പ്രതിനിധീകരിക്കുന്നത് റൈഡർമാരായ റംസി അൽ ദുഹാമി, അബ്ദുല്ല അൽ ഷർബത്ലി, ഖാലിദ് അൽ മോബ്തി, അബ്ദുൽറഹ്മാൻ അൽ-റാജി എന്നിവരാണ്. 49 കിലോഗ്രാം വിഭാഗത്തിൽ ദുനിയ അബു താലിബാണ് തയ്ക്വാൻഡോ ടീമിൽ ഇടംപിടിക്കുന്നത്. ഷോട്ട്പുട്ടർ മുഹമ്മദ് ടോലു, പോൾവോൾട്ടർ ഹുസൈൻ അൽ ഹിസാം, 100 മീറ്റർ ഓട്ടത്തിൽ സ്പ്രിന്‍റർ ഹിബ മാലിം, 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ നീന്തൽ താരം മഷൈൽ അൽ അയ്ദ്, 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ നീന്തൽ താരം സായിദ് അൽ-സർരാജ് എന്നിവരാണ് അത്‌ലറ്റിക്‌സ് ടീമിലുള്ളത്.
നിരവധി പരിശീലന ക്യാംപുകളോടെ സൗദി ടീമുകൾ "പാരിസ് 2024" ഒരുക്കങ്ങൾ നേരെത്തെ ആരംഭിച്ചിരുന്നു. ജർമനി, നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ പരിശീലനം നടത്തുന്ന ഷോ ജംപിങ് ടീം അംഗങ്ങൾ ജൂലൈ 30 ന് പാരീസിലെത്തും. പ്രാഥമിക റൗണ്ടിലൂടെ യോഗ്യത നേടുന്ന ആദ്യ സൗദി വനിതയെന്ന നിലയിൽ ഒളിംപിക്‌സിന് ചരിത്രപരമായ യോഗ്യത നേടിയത് മുതൽ ദുനിയ അബു താലിബ് പരിശീലന ക്യാപിലാണ്. ഇപ്പോൾ തുനീസിയിൽ പരിശീലനം നടത്തുന്ന അവൾ ഓഗസ്റ്റ് 3ന് പാരീസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുത്.
സൗദി ഒളിംപിക്‌സ് ആൻഡ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്‍റും 33-ാമത് സമ്മർ ഒളിംപിക്‌സ് “പാരിസ് 2024” ന്‍റെ സൗദി മിഷൻ തലവനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പാരിസിലെ ഒളിംപിക് അത്‌ലറ്റ്‌സ് വില്ലേജിൽ സൗദി ടീമിലെ അംഗങ്ങളോട് സന്ദർശിച്ചു. സന്നിഹിതരായ കായിക താരങ്ങളോട് നടത്തിയ പ്രസംഗത്തിൽ, ഈ പ്രായത്തിലുള്ള ഒളിംപിക്സിലെ അവരുടെ ആദ്യ പങ്കാളിത്തം കായിക ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.