പാരിസ് ഒളിംപിക്‌സിൽ പ്രതീക്ഷയോടെ യുഎഇ
ഇന്ന് രാത്രി കൊടിയേറുന്ന പാരിസ് ഒളിംപിക്‌സിൽ നിറഞ്ഞ പ്രതീക്ഷയുമായി യുഎഇ.
ഇന്ന് രാത്രി കൊടിയേറുന്ന പാരിസ് ഒളിംപിക്‌സിൽ നിറഞ്ഞ പ്രതീക്ഷയുമായി യുഎഇ.
ഇന്ന് രാത്രി കൊടിയേറുന്ന പാരിസ് ഒളിംപിക്‌സിൽ നിറഞ്ഞ പ്രതീക്ഷയുമായി യുഎഇ.
അബുദാബി ∙ ഇന്ന് രാത്രി കൊടിയേറുന്ന പാരിസ് ഒളിംപിക്‌സിൽ നിറഞ്ഞ പ്രതീക്ഷയുമായി യുഎഇ. ഒളിംപിക്സ് ഉൾപ്പെടെ രാജ്യാന്തര തലത്തിൽ വിജയം കൈവരിക്കാൻ യുഎഇ അത്‌ലറ്റുകൾക്ക് ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദേശീയ ഒളിംപിക്സ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകളറിയിച്ചു.
പുതിയ പ്രതിഭകളെ സൃഷ്ടിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കായിക വികസന മാതൃക സൃഷ്ടിക്കാൻ ദേശീയ ഒളിംപിക് കമ്മിറ്റിയുടെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ അത്‌ലറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്താനും ആഗോള വിജയം നേടാനും അതുവഴി യുഎഇ പതാക ഉയർത്താനും ഈ മാതൃക ലക്ഷ്യമിടുന്നു.
പാരിസിൽ നടക്കുന്ന 33-ാമത് ഒളിംപിക്‌സിൽ അത്‌ലറ്റുകൾക്ക് മികച്ച സൗകര്യങ്ങളും പിന്തുണയ്ക്കാൻ സംഘങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാൻ ഷെയ്ഖ് അഹമ്മദ് നിർദ്ദേശം നൽകി. 2024 ലെ ഗെയിംസിനായി ദേശീയ സംഘത്തെ ഒരുക്കാൻ സഹായിച്ചതിന് ദേശീയ കായിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ 40 വർഷത്തെ ഒളിമ്പിംപിക്സ് ചരിത്രത്തിൽ യുഎഇ അത്‌ലറ്റുകളുടെ നേട്ടങ്ങളെ ഷെയ്ഖ് അഹമ്മദ് പ്രശംസിച്ചു.
അവരുടെ കഠിനാധ്വാനവും വിജയങ്ങളും രാജ്യത്തിന് മതിപ്പുണ്ടാക്കി. ഈ ഒളിംപിക്‌സിൽ യുഎഇ ഒളിംപിക് ഹൗസ് എന്ന ആശയം യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രദർശിപ്പിക്കുന്നു. ദേശീയ പൈതൃകത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും വിളക്കുമാടമെന്ന നിലയിൽ അതിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ദേശീയ സംഘത്തെ പിന്തുണക്കുന്നതിൽ സ്‌പോർട്‌സ്, പൊതു സ്ഥാപനങ്ങൾ നടത്തുന്ന പ്രയത്‌നങ്ങൾക്കും യുഎഇ സ്ഥാപനങ്ങളെയും കേഡറുകളെയും അഭിനന്ദനമറിയിച്ചു.
∙ 14 അത്‌ലറ്റുകളും 24 അഡ്മിനിസ്‌ട്രേറ്റർമാരും
14 അത്‌ലറ്റുകളും 24 അഡ്മിനിസ്‌ട്രേറ്റർമാരും സാങ്കേതിക വിദഗ്ധരും തെറാപ്പിസ്റ്റുകളും ഉൾപ്പെടുന്ന പാരിസ് ഒളിംപിക്‌സിൽ യുഎഇ മത്സരിക്കാൻ ഒരുങ്ങുന്നു. കുതിരസവാരി, ജൂഡോ, സൈക്ലിങ്, നീന്തൽ, അത്‌ലറ്റിക്‌സ് എന്നീ അഞ്ച് ഇനങ്ങളിലാണ് മത്സരിക്കുക. ഇക്വസ്റ്റ്രിയൻ ടീം ഷോ ജംപിങ് മത്സരത്തിൽ പങ്കെടുക്കും. അഞ്ച് പുരുഷ താരങ്ങളും ഒരു വനിതാ താരവും ഉൾപ്പെടുന്നതാണ് സംഘം. ദേശീയ ജൂഡോ ടീം.
സൈക്ലിങ്ങിൽ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ എമിറാത്തി അത്‌ലീറ്റായ സഫിയ അൽ സയേഗ് റോഡ് റേസ് ഇനത്തിൽ യുഎഇയെ പ്രതിനിധീകരിക്കും. നീന്തൽ താരം യൂസഫ് റാഷിദ് അൽ മത്രൂഷി 100 മീറ്റർ ഫ്രീസ്റ്റൈലിലും മഹാ അബ്ദുല്ല അൽ ഷെഹി 200 മീറ്റർ ഫ്രീസ്റ്റൈലിലും മറിയം മുഹമ്മദ് അൽ ഫാർസി 100 മീറ്റർ സ്പ്രിൻ്റിലും മാറ്റുരക്കും. ഇന്ന് നടക്കുന്ന ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഒമർ അൽ മർസൂഖിയും സഫിയ അൽ സയേഗും യുഎഇ പതാകയേന്തും. ചടങ്ങ് 3 മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കും. ഒളിംപിക്‌സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.