അതിവിശിഷ്ട സന്ദർശക കേന്ദ്രങ്ങൾ; ടൈം പട്ടികയിൽ ഇടംപിടിച്ച് അബ്രഹാമിക് ഹൗസ്
അബുദാബി ∙ ടൈം മാഗസിൻ ലോകത്തിലെ 100 അതിവിശിഷ്ട സന്ദർശക കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതിൽ അബുദാബിയിലെ ദി അബ്രഹാമിക് ഫാമിലി ഹൗസും. സന്ദർശിക്കാനും തങ്ങാനും തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലങ്ങളിൽ ഒന്നായാണ് ടൈം മാഗസിന്റെ വാർഷിക പട്ടികയിൽ അബ്രഹാമിക് ഫാമിലി ഹൗസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മസ്ജിദ്,

അബുദാബി ∙ ടൈം മാഗസിൻ ലോകത്തിലെ 100 അതിവിശിഷ്ട സന്ദർശക കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതിൽ അബുദാബിയിലെ ദി അബ്രഹാമിക് ഫാമിലി ഹൗസും. സന്ദർശിക്കാനും തങ്ങാനും തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലങ്ങളിൽ ഒന്നായാണ് ടൈം മാഗസിന്റെ വാർഷിക പട്ടികയിൽ അബ്രഹാമിക് ഫാമിലി ഹൗസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മസ്ജിദ്, സിനഗോഗ്, ചർച്ച് എന്നിവ ചേരുന്നതാണ് അബ്രഹാമിക് ഫാമിലി ഹൗസ്. മുസ്ലിം, ജൂത, ക്രിസ്ത്യൻ പൈതൃകങ്ങളെ ഈ കുടുംബ വീട്ടിൽ സംയോജിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷമാണ് അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നത്. വിവിധ മതങ്ങളുടെ സമാധാനപരമായ സഹവർത്തിത്വമാണ് ഈ ഫാമിലി ഹൗസ് പ്രതിനിധാനം ചെയ്യുന്നത്. വിശ്വാസങ്ങൾ പരസ്പരം പഠിക്കാനും ചർച്ചകൾ നടത്താനും ഇവിടം വേദിയൊരുക്കുന്നു. കഴിഞ്ഞ വർഷം മാത്രം 2.5 ലക്ഷം പേർ ഇവിടം സന്ദർശിച്ചു. 250 സാമുദായിക പരിപാടികൾക്കും അബ്രഹാമിക് ഹൗസ് വേദിയായി.