അബുദാബി പൊലീസിന്റെ ഔദ്യോഗിക മാസികയിൽ ഇടം പിടിച്ച് മലയാളിയുടെ കവിത
ദുബായ് ∙ അബുദാബി പൊലീസിന്റെ ഔദ്യോഗിക മാസികയായ ‘999’ൽ വീണ്ടും ഇടം പിടിച്ച് മലയാളിയുടെ കവിത. കവിയും സാമൂഹിക പ്രവർത്തകനുമായ വി.ടി.വി. ദാമോദരൻ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തെക്കുറിച്ച് എഴുതിയ ‘മാനവ മഹാ ക്ഷേത്രം’ എന്ന കവിതയുടെ അറബിക് പരിഭാഷയാണ് ഇത്തവണ 999ൽ പ്രസിദ്ധീകരിച്ചത്. ഇതിനു മുൻപ് 10 കവിതകൾ ഇതുപോലെ

ദുബായ് ∙ അബുദാബി പൊലീസിന്റെ ഔദ്യോഗിക മാസികയായ ‘999’ൽ വീണ്ടും ഇടം പിടിച്ച് മലയാളിയുടെ കവിത. കവിയും സാമൂഹിക പ്രവർത്തകനുമായ വി.ടി.വി. ദാമോദരൻ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തെക്കുറിച്ച് എഴുതിയ ‘മാനവ മഹാ ക്ഷേത്രം’ എന്ന കവിതയുടെ അറബിക് പരിഭാഷയാണ് ഇത്തവണ 999ൽ പ്രസിദ്ധീകരിച്ചത്. ഇതിനു മുൻപ് 10 കവിതകൾ ഇതുപോലെ പ്രസിദ്ധീകരിച്ചിരുന്നു.
രാജ്യത്തിന്റെ സാംസ്കാരിക ഗരിമയും മാനവികതയും ഭരണാധികാരികളുടെ ദീർഘ വീക്ഷണങ്ങളുമാണ് ദാമോദരന്റെ കവിതകളുടെ പ്രത്യേകത. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ചു ഒട്ടേറെ കവിതകളെഴുതി. നീതിന്യായ കാര്യാലയത്തിൽ ഉദ്യോഗസ്ഥനായ ഫറോക്ക് സ്വദേശി അബ്ദുറഹിമാൻ പൊറ്റമ്മൽ ആണ് മാനവ മഹാക്ഷേത്രം അറബിയിലേക്കു വിവർത്തനം ചെയ്തത്. കവിയും അബുദാബി പൊലീസ് മാഗസിൻ ചീഫ് എഡിറ്ററുമായ ഡോ. ഖാലിദ് അൽ ദൻഹാനി പുതിയ ലക്കം 999 മാഗസിൻ ദാമോദരനു സമ്മാനിച്ചു.