രണ്ട് ചക്രത്തിൽ കാർ ഓടിച്ച് അഭ്യാസപ്രകടനം, വിഡിയോ വൈറൽ; പിന്നാലെ അരലക്ഷം ദിർഹം പിഴ
ദുബായ് ∙ റോഡിൽ അപകടകരമാംവിധം വാഹനസ്റ്റണ്ട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം പൊലീസ് പിടിച്ചെടുക്കുകയും ഇയാൾക്ക് അരലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തു. സ്റ്റണ്ട് വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. റൗണ്ട് എബൗട്ടിലൂടെ സഞ്ചരിക്കുമ്പോഴാണ് യുവാവ് ഡ്രിഫ്റ്റ് ചെയ്ത് കാർ രണ്ട് ചക്രത്തിൽ

ദുബായ് ∙ റോഡിൽ അപകടകരമാംവിധം വാഹനസ്റ്റണ്ട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം പൊലീസ് പിടിച്ചെടുക്കുകയും ഇയാൾക്ക് അരലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തു. സ്റ്റണ്ട് വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. റൗണ്ട് എബൗട്ടിലൂടെ സഞ്ചരിക്കുമ്പോഴാണ് യുവാവ് ഡ്രിഫ്റ്റ് ചെയ്ത് കാർ രണ്ട് ചക്രത്തിൽ മാത്രം ഓടിച്ച് അഭ്യാസപ്രകടനം നടത്തിയത്. ഈ വിഡിയോ പിന്നീട് സമൂഹമാധ്യമത്തിൽ പങ്കിട്ടതിനെത്തുടർന്ന് വാഹനമോടിക്കുന്നയാളെ ഉടൻ തിരിച്ചറിഞ്ഞ് സമൻസ് അയച്ചതായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡപ്യൂട്ടി ഡയറക്ടർ ബ്രി. ജുമാ സാലെം ബിൻ സുവൈദാൻ പറഞ്ഞു.
സ്റ്റണ്ട് നടത്തിയതായി അയാൾ സമ്മതിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴകൾ ഫെഡറൽ ട്രാഫിക് നിയമപ്രകാരം യുഎഇയിൽ വ്യത്യസ്തമാണ്. ദുബായിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതും ചുവന്ന ലൈറ്റ് ചാടുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. പൊലീസ് കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50,000 ദിർഹം പിഴ ഒടുക്കണം. കുറ്റം നടന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ കാർ വീണ്ടും ഇതേ കുറ്റത്തിന് കണ്ടുകെട്ടിയാൽ വാഹനം വിട്ടുനൽകുന്നതിന് നൽകേണ്ട തുക ഇരട്ടിയാകും.
കഴിഞ്ഞ വർഷം ജൂലൈയിൽ ആദ്യമായി നടപ്പിലാക്കിയ ദുബായ് ട്രാഫിക് നിയമം അനുസരിച്ച് റിലീസ് തുക 2,00,000 ദിർഹം കവിയാത്ത കേസുകളിൽ ഈ ക്ലോസ് ബാധകമാണ്. ജീവന്‍ അപകടപ്പെടുത്തുകയോ റോഡുകൾ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് കനത്ത പിഴയും വാഹനങ്ങൾ പിടിച്ചെടുക്കലും ബാധകമാണെന്ന് നേരത്തെ ദുബായ് പൊലീസ് അറിയിച്ചിരുന്നു.
സ്‌മാർട്ട്‌ഫോണുകളിലെ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സേവനം വഴിയോ അല്ലെങ്കിൽ 'വി ആർ ഓൾ പൊലീസ്' സേവനമായ 901-ൽ ബന്ധപ്പെടുകയോ റോഡ് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവർത്തിച്ച് അഭ്യർഥിച്ചു.