റിയാദ്∙ സൗദിയിൽ സ്വദേശികളുടെയും വിദേശികളുടെയും അരുമകളായ പലതരം വളർത്തുമൃഗങ്ങളെയും, വന്യമൃഗങ്ങളേയും സംരക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് സർക്കാർ നിർദേശം. വേനൽക്കാലം പ്രമാണിച്ച് മൃഗങ്ങളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ വേണം. വളർത്തുമൃഗങ്ങളായതിനാൽ പുറമേയുള്ള കനത്ത അന്തരീക്ഷതാപവും വെയിലും താങ്ങാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙   സൗദിയിൽ സ്വദേശികളുടെയും വിദേശികളുടെയും അരുമകളായ പലതരം വളർത്തുമൃഗങ്ങളെയും, വന്യമൃഗങ്ങളേയും സംരക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് സർക്കാർ നിർദേശം. വേനൽക്കാലം പ്രമാണിച്ച് മൃഗങ്ങളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ വേണം. വളർത്തുമൃഗങ്ങളായതിനാൽ പുറമേയുള്ള കനത്ത അന്തരീക്ഷതാപവും വെയിലും താങ്ങാനുള്ള ത്രാണിയും ശേഷിയും താരതമ്യേന കുറവായിരിക്കും. കൃത്യമായ സമയങ്ങളിൽ ആഹാരവും വെള്ളവുമൊക്കെ നൽകുന്നതിന് മറക്കരുത്. അവയുടെ കൂടുകളും, തൊഴുത്തുകളുമൊക്കെ  വൃത്തിയായും ചൂടേൽക്കാതെയും സ്വാഭാവിക അന്തരീക്ഷം ലഭിക്കുന്ന വിധം പരിപാലിക്കുകയും വേണം. 

സൗദി അറേബ്യയിലെ വളർത്തുമൃഗങ്ങൾക്ക് കടുത്ത ചൂടിൽ പ്രയാസമുണ്ടാകുന്നതിനാൽ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരിസ്ഥിതി മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മൃഗങ്ങളുടെ ദൈനംദിനം നിരീക്ഷിക്കണം, നേരിട്ടുള്ള വെയിൽ ഒഴിവാക്കണം, ധാരാളം വെള്ളം നൽകണം, താമസസ്ഥലം വൃത്തിയായി സൂക്ഷിക്കണം, പ്രതിരോധ കുത്തിവെപ്പ് നൽകണം എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ADVERTISEMENT

മൃഗങ്ങളെ ഉപേക്ഷിക്കരുതെന്നും മൃഗക്ഷേമ നിയമങ്ങൾ പാലിക്കണം. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. മൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മൃഗങ്ങളുടെ സുഖകരമായ ജീവിതം ഉറപ്പാക്കുന്നത് മനുഷ്യന്‍റെ ധർമ്മമാണ്. വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് അവയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 939 എന്ന നമ്പറിലൂടെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

English Summary:

Saudi Arabia Emphasizes Zero Tolerance for Animal Neglect