പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി കായിക താരങ്ങൾ
ജിദ്ദ ∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി അത്‌ലിറ്റുകൾ. ഒളിംപിക്സിൽ ഇതുവരെ സ്വർണം നേടിയിട്ടില്ലാത്ത രാജ്യത്തിന് ഈ ടൂർണമെന്റിൽ വലിയ പ്രതീക്ഷകളുണ്ട്.
ജിദ്ദ ∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി അത്‌ലിറ്റുകൾ. ഒളിംപിക്സിൽ ഇതുവരെ സ്വർണം നേടിയിട്ടില്ലാത്ത രാജ്യത്തിന് ഈ ടൂർണമെന്റിൽ വലിയ പ്രതീക്ഷകളുണ്ട്.
ജിദ്ദ ∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി അത്‌ലിറ്റുകൾ. ഒളിംപിക്സിൽ ഇതുവരെ സ്വർണം നേടിയിട്ടില്ലാത്ത രാജ്യത്തിന് ഈ ടൂർണമെന്റിൽ വലിയ പ്രതീക്ഷകളുണ്ട്.
ജിദ്ദ ∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായി സൗദി അത്‌ലിറ്റുകൾ. ഒളിംപിക്സിൽ ഇതുവരെ സ്വർണം നേടിയിട്ടില്ലാത്ത രാജ്യത്തിന് ഈ ടൂർണമെന്റിൽ വലിയ പ്രതീക്ഷകളുണ്ട്. ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ട്വിസ്റ്റോടെയാണ് സൗദി ടീം പ്രത്യക്ഷപ്പെട്ടത്. സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ഉദ്ഘാടന ചടങ്ങിൽ സൗദി അറേബ്യയുടെ പ്രതിനിധികൾ ശ്രദ്ധേയമായത്.
സൗദി അറേബ്യൻ ഒളിംപിക് ആൻഡ് പാരാലിംപിക് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ, ഫഹദ് ബിൻ ജലാവി ബിൻ അബ്ദുൽ അസീസ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡൻ്റ് ഡോ. തോമസ് ബാച്ച്, നിരവധി ലോക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സൗദി അറേബ്യൻ ഒളിംപിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച ദേശീയ മത്സരത്തിലൂടെയാണ് ഉദ്ഘാടന ചടങ്ങിലെ വസ്ത്രങ്ങൾക്കുള്ള ഡിസൈനുകൾ തിരഞ്ഞെടുത്തത്. ജൂലൈ 28 ന് ഉച്ചയ്ക്ക് 12:00 ന് 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സൗദിയുടെ മഷേൽ അൽ അയ്ദ് (17 വയസ്സ്) മത്സരത്തിനിറങ്ങും. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ വനിതാ നീന്തൽ താരമാണ് അൽഅയ്ദ്.
30 ന് ഉച്ചയ്ക്ക് 12 ന് 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സായിദ് അൽ സർരാജ് മത്സരിക്കും. പതിനാറുകാരനായ അൽസർരാജ് നിലവിലെ പതിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സൗദി അത്‌ലിറ്റാകും. ഓഗസ്റ്റ് 2 ന് രാത്രി 9:10 ന് ഭാരോദ്വഹന മത്സരത്തിൽ മുഹമ്മദ് ടോളോ കരുത്ത് പ്രകടിപ്പിക്കും. അതേ ദിവസം, 12:50ന് ന് 100 മീറ്റർ അത്‌ലറ്റിക്‌സിൽ ഹിബ മാലിം മത്സരിക്കും.
അബ്ദുല്ല അൽ ഷർബത്ലി, റംസി അൽ ദുഹാമി, ഖാലിദ് അൽ മോബ്തി, അബ്ദുൽറഹ്മാൻ അൽ റാജ്ഹി എന്നിവരടങ്ങുന്ന സൗദി കുതിരസവാരി ടീം ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 നും ഓഗസ്റ്റ് 5 ന് വൈകിട്ട് 5 നും ഷോ മത്സരത്തിനിറങ്ങും. 49 കിലോഗ്രാം വിഭാഗത്തിൽ ദുനിയ അബു തലേബ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് തായ്‌ക്വോണ്ടോയിൽ മത്സരിക്കും. സൗദി അറേബ്യയിൽ നിന്ന് നേരിട്ട് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ അത്‌ലിറ്റാണ് അബു തലേബ്.
ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ഉദ്ഘാടന വേളയിൽ സൗദി പതാക ഉയർത്തിയതിന്റെ ബഹുമതി ജമ്പർ റംസി അൽ ദുഹാമി, തായ്‌ക്വോണ്ടോ അത്‌ലിറ്റ് ദുനിയ അബു തലേബ് എന്നിവർക്ക് ലഭിച്ചു.