മമ്മൂട്ടി ചിത്രം ടർബോ അറബിയില്‍; ഗൾഫിലെ തിയറ്ററുകളിൽ ഓഗസ്റ്റ് 2 മുതൽ, ഇനി അറബി ജോസ്!
ദുബായ് ∙ മമ്മൂട്ടി നായകനായ മലയാളചിത്രം ടർബോ പൂർണമായും അറബി ഭാഷയിലേക്കു മൊഴിമാറ്റം ചെയ്ത് വീണ്ടും റിലീസ് ചെയ്യുന്നു. മമ്മൂട്ടിയുടെ കഥാപാത്രമായ ടർബോ ജോസ് അടക്കം എല്ലാവരും ചിത്രത്തിൽ അറബിക് ആണ് സംസാരിക്കുന്നത്.

ദുബായ് ∙ മമ്മൂട്ടി നായകനായ മലയാളചിത്രം ടർബോ പൂർണമായും അറബി ഭാഷയിലേക്കു മൊഴിമാറ്റം ചെയ്ത് വീണ്ടും റിലീസ് ചെയ്യുന്നു. മമ്മൂട്ടിയുടെ കഥാപാത്രമായ ടർബോ ജോസ് അടക്കം എല്ലാവരും ചിത്രത്തിൽ അറബിക് ആണ് സംസാരിക്കുന്നത്. 11 ഇമറാത്തികൾ ഉൾപ്പടെ 17 ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് ഭാഷാമാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഇത്തരത്തിലുള്ള ആദ്യ പരിശ്രമമാണിതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
മലയാള സിനിമകൾക്ക് അറബിയിൽ സബ് ടൈറ്റിൽ ഉണ്ടാകുമെങ്കിലും പൂർണമായും മൊഴിമാറ്റം ചെയ്തു വീണ്ടും റിലീസ് ചെയ്യുന്നത് ആദ്യമാണെന്നും നിർമാതാക്കൾ അറിയിച്ചു. മമ്മൂട്ടിയുടെ കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഡബ്ബിങ് ആർട്ടിസ്റ്റ് തന്നെയാണ്.
ഇത് രണ്ടു സംസ്കാരങ്ങളുടെ കൂടിച്ചേരലാണെന്നു മമ്മൂട്ടി പ്രതികരിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിം ആണ് മൊഴിമാറ്റ ചിത്രം ജിസിസി രാജ്യങ്ങളിൽ വിതരണം ചെയ്യുന്നത്. ഗൾഫിലെ പ്രധാന തിയറ്ററുകളിൽ ഇമറാത്തി ടർബോ ഓഗസ്റ്റ് 2ന് റിലീസ് ചെയ്യും. 3 ആഴ്ച കൊണ്ടാണ് മൊഴിമാറ്റം പൂർത്തിയാക്കിയത്.