ഒളിംപിക്സ്: യുഎഇ പതാക വഹിച്ച് ഒമർ അൽ മർസൂഖി,സഫിയ അൽ സയേഗ്
Mail This Article
×
ദുബായ് ∙ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ യുഎഇ ടീമിന്റെ മാർച്ച് പാസ്റ്റിൽ കുതിരയോട്ട താരം ഒമർ അൽ മർസൂഖിയും സൈക്ലിസ്ററ് സഫിയ അൽ സയേഗും പതാക വാഹകരായി. കുതിയരോട്ടത്തിൽ 2018 ഒളിംപിക്സിൽ വെള്ളിമെഡൽ ജേതാവാണ് അൽ മർസൂഖി. ഒളിംപിക്സ് സമ്മാന വേദിയിൽ രാജ്യത്തിന്റെ പതാക ഉയർത്താമെന്നു പ്രതീക്ഷിക്കുന്നതായി അൽ മർസൂഖി പറഞ്ഞു. പതാക വഹിക്കാൻ കഴിഞ്ഞതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അൽ മൽസൂഖി പങ്കെടുക്കുന്ന ഇക്വസ്ട്രിയൻ മൽസരങ്ങൾ ഓഗസ്റ്റ് ആദ്യവാരമാണ്.
English Summary:
Omar Al Marzouqi, Safiya Al Sayegh carrying UAE's flag during Paris Olympics 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.