ബാങ്കുകളും സർവകലാശാലകളും വിദ്യാർഥികൾക്ക് വായ്പകളും സ്കോളർഷിപ്പുകളും നൽകുന്നു

ബാങ്കുകളും സർവകലാശാലകളും വിദ്യാർഥികൾക്ക് വായ്പകളും സ്കോളർഷിപ്പുകളും നൽകുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കുകളും സർവകലാശാലകളും വിദ്യാർഥികൾക്ക് വായ്പകളും സ്കോളർഷിപ്പുകളും നൽകുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പ്രവാസി വിദ്യാർഥികൾ യുഎഇയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇവിടെ തന്നെ ഉപരിപഠനം തിരഞ്ഞെടുക്കുന്നത് വർധിച്ചു. നേരത്തെ, പത്താം ക്ലാസ് കഴിഞ്ഞാൽ മിക്ക ഇന്ത്യൻ വിദ്യാർഥികളും ഉന്നത പഠനത്തിന് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ, കുടുംബങ്ങൾ മക്കളെ ഒറ്റയ്ക്ക് നാട്ടിൽ വിട്ട് പഠിപ്പിക്കാൻ മടിക്കുന്നതും, യുഎഇയിൽ തന്നെ തുടരാനുള്ള താത്പര്യവും കാരണം ഈ പ്രവണതയിൽ മാറ്റമുണ്ടായി.

എങ്കിലും, യുഎഇയിലെ ഉന്നത വിദ്യാഭ്യാസം ചെലവേറിയതാണ്. എന്നാൽ, ബാങ്കുകളും സർവകലാശാലകളും വിദ്യാർഥികൾക്ക് വായ്പകളും സ്കോളർഷിപ്പുകളും നൽകുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നു. ഇത്, സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാണ്.

ADVERTISEMENT

യുഎഇയിലെ ബാങ്കുകൾ, സ്വദേശികൾക്ക് നൽകുന്നതുപോലെ, പ്രവാസി വിദ്യാർഥികൾക്കും വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. കൂടാതെ, വിവിധ സർവകലാശാലകളും സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കുന്നു. ബാങ്കുകളുടെയും സർവകലാശാലകളുടെയും വെബ്‌സൈറ്റുകളിൽ നിന്ന് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.

ഫയൽചിത്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമുള്ള രേഖകൾ: അപേക്ഷാ പ്രക്രിയയും ആവശ്യകതകളും ഓരോ ബാങ്കിനും കോളജിനും  വ്യത്യസ്തമായിരിക്കാം, എന്നാൽ ചില അടിസ്ഥാനകാര്യങ്ങൾ ഒരുപോലെ.

ADVERTISEMENT

∙ അപേക്ഷിക്കുന്ന പ്രവാസികളുടെ ഒറിജിനൽ പാസ്പോർട്ടും പകർപ്പും
∙മൂന്ന് മുതൽ ആറ് മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്‍റ്
∙ താമസ വീസ ശമ്പള സർട്ടിഫിക്കറ്റ് (സ്വയം തൊഴിൽ ചെയ്യുന്നവർ ട്രേഡ് ലൈസൻസ് കാണിക്കണം)
∙ യൂണിവേഴ്സിറ്റി ഐഡി
∙ സർവകലാശാലയിൽ നിന്നുള്ള ഫീസ്  (ഇത് വിദ്യാഭ്യാസ സ്ഥാപനം നൽകണം)
∙ ചില ബാങ്കുകൾ സെക്യൂരിറ്റി ചെക്ക് ആവശ്യപ്പെട്ടേയ്ക്കാം

നിങ്ങൾ യോഗ്യനാണോ?
∙ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകൻ ഒന്നുകിൽ യുഎഇ പൗരനോ താമസക്കാരനോ ആയിരിക്കണം
∙ അവർ 21 നും 65 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
∙ അപേക്ഷകർ കുറഞ്ഞത് 7,000 ദിർഹം ശമ്പളം നേടുന്നവരായിരിക്കണം(ഇത് ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കാം).

ADVERTISEMENT

അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
∙ ട്യൂഷൻ ഫീസ് കൂടാതെ താമസം, ഗതാഗതം, മറ്റ് ചെലവുകൾ എന്നിവയും വായ്പകൾ ഉൾക്കൊള്ളുന്നു. യുഎഇ പൗരന്മാർക്ക് ഫിനാൻസ് കാലയളവ് പൂർത്തിയാകുമ്പോൾ പരമാവധി പ്രായം 65 ആയിരിക്കണം. പ്രവാസികൾക്ക് പരമാവധി 60 വയസ്സാണ്. ചില ബാങ്കുകൾ ഇൻസ്‌റ്റാൾമെന്‍റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. എഡി ഐബി  ഇത് വർഷത്തിൽ രണ്ടുതവണ വാഗ്ദാനം ചെയ്യുന്നു.  മൂന്ന് വർഷമാണ് മിക്ക ബാങ്കുകളും വായ്പ തിരിച്ചടവ് സമയം നൽകുന്നത്. ഇതും ബാങ്കുകൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കാം.

English Summary:

Not only banks but also universities will offer loans; UAE's higher education is favored by expatriates.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT