ഷാർജ ∙ ഓർത്തഡോക്സ് സഭയുടെ ‘ ട്രബിൾ ഷൂട്ടർ പ്രീസ്റ്റ്’ ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫിലിപ്പ് എം. സാമുവൽ കോറെപ്പിസ്കോപ്പ വിരമിച്ചു. പ്രതിസന്ധികൾ പരിഹരിക്കാനുള്ള കോറെപ്പിസ്കോപ്പയുടെ വൈഭവമാണ് ട്രബിൾഷൂട്ടർ വിശേഷണത്തിന് കാരണം. പ്രതിസന്ധികൾ നിറഞ്ഞ കർമനിയോഗങ്ങളായിരുന്നു വൈദിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഓർത്തഡോക്സ് സഭയുടെ ‘ ട്രബിൾ ഷൂട്ടർ പ്രീസ്റ്റ്’ ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫിലിപ്പ് എം. സാമുവൽ കോറെപ്പിസ്കോപ്പ വിരമിച്ചു. പ്രതിസന്ധികൾ പരിഹരിക്കാനുള്ള കോറെപ്പിസ്കോപ്പയുടെ വൈഭവമാണ് ട്രബിൾഷൂട്ടർ വിശേഷണത്തിന് കാരണം. പ്രതിസന്ധികൾ നിറഞ്ഞ കർമനിയോഗങ്ങളായിരുന്നു വൈദിക ജീവിതത്തിന്റെ തുടക്കം മുതൽ വിരമിക്കൽ വരെ അദ്ദേഹത്തെ കാത്തിരുന്നത്. ഉത്തരേന്ത്യയിൽ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും തുടങ്ങി വിജയിപ്പിച്ചത് കോറെപ്പിസ്കോപ്പയുടെ കാലത്തായിരുന്നു. അതും പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിച്ച്. 

പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, വി.പി. സിങ്, നരസിംഹറാവു, അടൽ ബിഹാരി വാജ്പേയ് എന്നിവരുമായും പ്രണബ് മുഖർജി ഉൾപ്പടെയുള്ള രാഷ്ട്രപതിമാരുമായും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായും അദ്ദേഹത്തിനു ഊഷ്മള ബന്ധമുണ്ടായിരുന്നു. ആ കരുത്തിൽ, പ്രതിസന്ധികളെ കോറെപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സഭയും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറികടന്നു. 1986ൽ ആണ് വൈദികനാകുന്നത്. ഡൽഹി ഭദ്രാസനത്തിന് കീഴിലെ വിവിധ പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചു. 

ADVERTISEMENT

1992ൽ ദുബായ് ഓർത്തഡോക്സ് പള്ളി വികാരിയായി എത്തി. ആ കാലത്ത് ഷാർജ ഓർത്തഡോക്സ് പള്ളിക്കു തറക്കല്ലിട്ടു. പിന്നീട് നീണ്ട 30 വർഷങ്ങൾക്കു ശേഷം 2021ൽ തറക്കല്ലിട്ട പള്ളിയുടെ വികാരിയായി വീണ്ടും ഗൾഫിലെത്തി. കോവിഡ് കാലത്തു ഷാർജ പള്ളി നേരിട്ട പ്രതിബന്ധങ്ങൾ പരിഹരിക്കുകയായിരുന്നു ഗൾഫിലെ രണ്ടാം നിയോഗത്തിന്റെ ലക്ഷ്യം. ആ ദൗത്യവും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഫിലിപ്പ് എം. കോറെപ്പിസ്കോപ്പ നാട്ടിലേക്കു മടങ്ങുന്നത്. 

വിശ്രമജീവിതം പത്തനംതിട്ട ഓമല്ലൂരിലെ ചാങ്ങയിൽ വീട്ടിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി, രാജസ്ഥാൻ, യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വിവിധ പള്ളികളുടെ ചുമതല നിർവഹിച്ചു. ഡൽഹിയിലെ ഹൗസ്ഖാസ് സെന്റ് പോൾസ് സ്കൂൾ സ്ഥാപിച്ചു, ഉദയ്പുർ സെന്റ് ഗ്രിഗോറിയോസ് സ്കൂൾ, ജനകിപുർ സെന്റ് ഗ്രിഗോറിയോസ് സ്കൂൾ, ഡൽഹി ദ്വാരക സബ് സിറ്റി സ്കൂൾ എന്നിവ അംഗീകാരം നേടിയത് കോറെപ്പിസ്കോപ്പയുടെ കാലത്താണ്.

ADVERTISEMENT

ഗാസിയാബാദിൽ ഹിൻഡൺ നദി തീരത്ത് ക്രിസ്ത്യാനികൾക്ക് സെമിത്തേരിക്കു സ്ഥലം നേടിയെടുത്തതും ഫരീദാബാദിൽ അൽഫല എൻജിനീയറിങ് കോളജിനു സ്ഥലം വാങ്ങിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഗ്രേറ്റർ നോയിഡയിലെ സെന്റ് ജോൺസ് സ്കൂൾ, ഡൽഹിയിലെ ആയാ നഗർ സെന്റ് പോൾസ് സ്കൂളിന്റെ പദവി ഉയർത്തിയതും നേട്ടങ്ങളാണ്. ഭാര്യ: വൽസമ്മ ഫിലിപ്പ്. മക്കൾ: സെസിൽ, സെറിൻ. മരുമകൾ: സാറാ.

English Summary:

Sharjah Saint Gregorios Orthodox Church Vicar Philip M. Samuel Cor-Episcopos retired