ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം: നടപടിക്രമങ്ങൾ പൂർത്തിയാക്കി സൗദി; നാമനിർദ്ദേശ ഫയലിന് അന്തിമരൂപം
ജിദ്ദ∙ പത്തുവർഷത്തിന് ശേഷം സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയലില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒപ്പുവെച്ചു. മുഴുവൻ വിശദാംശങ്ങളും വ്യവസ്ഥകളും

ജിദ്ദ∙ പത്തുവർഷത്തിന് ശേഷം സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയലില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒപ്പുവെച്ചു. മുഴുവൻ വിശദാംശങ്ങളും വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് ഫയലിന് അന്തിമരൂപം നല്‍കിയത്. സൗദി സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആൻഡ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്‍റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍റെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് യാസിര്‍ അല്‍മിസഹലിന്‍റെയും നേതൃത്വത്തിലുള്ള സംഘം സൗദിയുടെ അന്തിമ ഫയല്‍ ഫിഫക്ക് സമര്‍പ്പിക്കുക. പാരിസിൽ നടക്കുന്ന ഒളിംപിക്സ് മത്സരത്തിനിടെയാകും ഫയൽ സമർപ്പിക്കുക.
സൗദി കായിക മന്ത്രിയുടെയും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് യാസിര്‍ അല്‍മിസഹലിന്‍റെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഫയല്‍ ഫിഫക്ക് സമര്‍പ്പിക്കുക. സൗദി യുവതലമുറയുടെ ഫുട്ബോളിനോടും ലോകകപ്പ് ആതിഥേയത്വത്തോടുമുള്ള അഭിനിവേശം ജ്വലിപ്പിക്കുന്നതിനാണ് നാമനിർദ്ദേശപത്രിക സമര്‍പ്പിക്കുന്നതില്‍ പങ്കെടുക്കാന്‍ രണ്ടു കുട്ടികളെ തിരഞ്ഞെടുത്തത്.
2024 ഡിസംബറില്‍ നടക്കുന്ന ഫിഫ ജനറല്‍ അസംബ്ലി യോഗത്തില്‍ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അത്യാധിക സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. 92,000 ലേറെ സീറ്റുകളുള്ള റിയാദ് കിങ് സല്‍മാന്‍ സ്റ്റേഡിയം, റിയാദ് ന്യൂ മുറബ്ബ സ്റ്റേഡിയം, ലോക വിസ്മയമായി ഖിദിയയില്‍ കിരീടാവകാശിയുടെ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം എന്നിവ അടക്കമുള്ള പദ്ധതികളില്‍ ഇതില്‍ ഉള്‍പ്പെടുന്നു.