ADVERTISEMENT

ജിദ്ദ ∙ തീ പടര്‍ന്നുപിടിച്ച ഫ്ലാറ്റില്‍ കുടുങ്ങിയ വീട്ടുജോലിക്കാരിയെ  സൗദി യുവാക്കള്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് രക്ഷിച്ചു. ഫ്ലാറ്റില്‍ തീ പടര്‍ന്നുപിടിച്ചതോടെ അകത്തുണ്ടായിരുന്ന വീട്ടുജോലിക്കാരി ഉച്ചത്തില്‍ കരഞ്ഞ് ബഹളം വച്ച് മറ്റുള്ളവരുടെ സഹായം തേടുകയായിരുന്നു. ഉടന്‍ തന്നെ പരിസരവാസികളായ യുവാക്കള്‍ സംഘടിച്ചെത്തി പുറത്തുനിന്ന് പൂട്ടിയ  വാതില്‍ ചവിട്ടിപ്പൊളിച്ച് ജോലിക്കാരിയെ രക്ഷിക്കുകയായിരുന്നു. 

വീട്ടുജോലിക്കാരി ഒളിച്ചോടിയേക്കുമെന്ന് ഭയന്ന് സ്‌പോണ്‍സറും കുടുംബാംഗങ്ങളും ഫ്ലാറ്റിന്റെ വാതില്‍ പൂട്ടി പുറത്തുപോയ സമയത്താണ് തീ പടര്‍ന്നുപിടിച്ചത്. അഗ്നിബാധയുണ്ടായ ഉടന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തുന്നത് കാത്തുനില്‍ക്കാതെ,  മറ്റു ഫ്ലാറ്റുകളിലെ മുഴുവന്‍ താമസക്കാരെയും മുന്‍കരുതലിന്റെ ഭാഗമായി  ഒഴിപ്പിച്ചിരുന്നു. ഇതിനിടെയാണ് യുവതി രക്ഷിക്കണം എന്നാവശ്യപ്പെട്ട് ബഹളം വച്ചത്. യുവാക്കള്‍ ഫ്ലാറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 

English Summary:

Saudi Fire: Housemaid who was Trapped in a Flat was Rescued by Saudi Youths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com