ഒമാൻ അല്‍ അശ്ഖറ ഉത്സവം; കാണാന്‍ പതിനായിരങ്ങള്‍
മസ്‌കത്ത് ∙ അല്‍ അശ്ഖറ ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ ആയിരങ്ങളൊഴുകുന്നു. ആദ്യ പത്ത് ദിവസങ്ങള്‍ക്കിടെ 60,000 സന്ദര്‍ശകരെത്തിയതായി സംഘാടകരായ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് അറിയിച്ചു.

മസ്‌കത്ത് ∙ അല്‍ അശ്ഖറ ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ ആയിരങ്ങളൊഴുകുന്നു. ആദ്യ പത്ത് ദിവസങ്ങള്‍ക്കിടെ 60,000 സന്ദര്‍ശകരെത്തിയതായി സംഘാടകരായ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായുള്ള വ്യത്യസ്ത വിനോദ, ആസ്വാദന പരിപാടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ഓഫ് റോഡ് വാഹനങ്ങളുടെ കാഴ്ച കാഴ്ചക്കാരില്‍ ആവേശം നിറച്ചു. ഒമാന് പുറമെ സൗദി, യുഎ ഇ, ഖത്തർ തുടങ്ങി അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള വാഹനങ്ങളും ഡ്രാഗ് റേസ് എന്ന് പേരിട്ടിരിക്കുന്ന സഫാരിയില്‍ പങ്കാളികളായി.
ജൂലൈ 31ന് സമാപിക്കുന്ന ഫെസ്റ്റിവലില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് വേറിട്ട വിനോദങ്ങളാണ്. പൈതൃകം, വിനോദം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുകളുയി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറിയത്. വിവിധ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്‌കാരിക പരിപാടികളാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.