കേരളത്തിലുള്ള യുഎഇ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായ് യുഎഇ നയതന്ത്രകാര്യാലയം
ഉയർന്ന സ്ഥലങ്ങളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും സന്ദർശിക്കുന്നത് യുഎഇ പൗരന്മാർ ഒഴിവാക്കണമെന്ന് കേരളത്തിലുള്ള യുഎഇ കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മിഷൻ ഊന്നിപ്പറഞ്ഞു.

അബുദാബി ∙ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ, കേരളത്തിലുള്ള യുഎഇ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ യുഎഇ നയതന്ത്രകാര്യാലയം നിർദേശിച്ചു. ഉയർന്ന സ്ഥലങ്ങളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും സന്ദർശിക്കുന്നത് യുഎഇ പൗരന്മാർ ഒഴിവാക്കണമെന്ന് കേരളത്തിലുള്ള യുഎഇ കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മിഷൻ ഊന്നിപ്പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് 0097180024 അല്ലെങ്കിൽ 00971 80044444 എന്ന ഹെൽപ് ലൈനുകളിൽ ബന്ധപ്പെടാം. തൗജോദി (Tawajodi) സേവനത്തിനായി റജിസ്റ്റർ ചെയ്യാനും അഭ്യർഥിച്ചു. വിനോദസഞ്ചാരത്തിനും ആയുർവേദ ചികിത്സകൾക്കുമൊക്കെയായി ഒട്ടേറെ യുഎഇ, ഇതര അറബ് പൗരന്മാർ കേരളത്തിലെത്താറുണ്ട്.