ദുബായിൽ 12,778 ടാക്സികൾ 6 മാസം; സവാരികൾ 5.57 കോടി, യാത്രക്കാർ 9.69 കോടി
ദുബായ് ∙ എമിറേറ്റിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത് 12,778 ടാക്സി വാഹനങ്ങൾ. ആകെ 30,000ത്തിലേറെ ഡ്രൈവർമാരുമുണ്ട്.

ദുബായ് ∙ എമിറേറ്റിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത് 12,778 ടാക്സി വാഹനങ്ങൾ. ആകെ 30,000ത്തിലേറെ ഡ്രൈവർമാരുമുണ്ട്. കഴിഞ്ഞ 6 മാസത്തിനിടെ ടാക്സി സവാരികളുടെ എണ്ണം 5.57 കോടി പിന്നിട്ടു. 9.69 കോടി പേരാണ് ഇക്കാലയളവിൽ ടാക്സികളിൽ യാത്ര ചെയ്തത്.
കഴിഞ്ഞ 5 വർഷമായി പൊതുഗതാഗതമേഖല വളർച്ചയുടെ പാതയിലാണെന്ന് ആർടിഎ പൊതുഗതാഗത വിഭാഗം ഡയറക്ടർ അദെൽ ഷാക്രി പറഞ്ഞു. യാത്രകളുടെയും വാഹനങ്ങളുടെയും യാത്രകളുടെയും വർധന പൊതുഗതാഗതമേഖലയെ ജനം കൂടുതലായി ആശ്രയിക്കുന്നതിന്റെ സൂചനയാണ്. ടാക്സി സർവീസുകളിൽ 40 ശതമാനവും ഓൺലൈനായാണ് ബുക്ക് ചെയ്യപ്പെട്ടത്. ഹാലാ ടാക്സി വഴിയുള്ള ബുക്കിങ്ങിൽ പരമാവധി 3.5 മിനിറ്റിൽ യാത്രക്കാരുടെയടുത്ത് വാഹനം എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.