ADVERTISEMENT

അൽ െഎൻ ∙ കഠിനചൂടിന് ആശ്വാസം പകർന്ന് ഇന്ന് രാവിലെ അൽ ഐനിൽ നേരിയ മഴ പെയ്തു. രാവിലെ ഉറക്കമുണർന്ന താമസക്കാരിൽ പലരും കണ്ടത് മൂടിക്കെട്ടിയ ആകാശമായിരുന്നു. മേഘാവൃതമായ കാലാവസ്ഥ ദിവസം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  

ചിത്രം: മനോരമ
ചിത്രം: മനോരമ

വേനൽച്ചൂടിനിടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ ആകാശം മേഘാവൃതമാകും. ഇന്ന് ദുബായിലും അബുദാബിയിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ സജീവമാകുകയും പൊടിക്കും മണൽക്കാറ്റിനും കാരണമായേക്കാമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലെ തിരമാലകൾ നേരിയതോ ഒമാൻ കടലിലേത് നേരിയതോ ഇടത്തരമോ ആയിരിക്കും.

English Summary:

Light Rain in Al Ain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com