ദുബായ് ∙ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024ലെ ആദ്യ ആറ് മാസങ്ങളിൽ ദുബായിലെ ടാക്സി മേഖലയിൽ ഏകദേശം 4 ലക്ഷം ട്രിപ്പുകൾ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 55.7 ദശലക്ഷം യാത്രകൾ നടന്നു. 2023-ൽ ‌ഇതേ കാലയളവിൽ 55.3 ദശലക്ഷം യാത്രകളായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024ലെ ആദ്യ ആറ് മാസങ്ങളിൽ ദുബായിലെ ടാക്സി മേഖലയിൽ ഏകദേശം 4 ലക്ഷം ട്രിപ്പുകൾ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 55.7 ദശലക്ഷം യാത്രകൾ നടന്നു. 2023-ൽ ‌ഇതേ കാലയളവിൽ 55.3 ദശലക്ഷം യാത്രകളായിരുന്നു. യാത്രക്കാരുടെ എണ്ണം 2024-ൽ 96.2 ദശലക്ഷത്തിൽ നിന്ന് 96.9 ദശലക്ഷമായി ഉയർന്നതായി ആർടിഎ അറിയിച്ചു.

∙ ടാക്സി ഡ്രൈവർമാരും വർധിച്ചു; 26,000ൽ നിന്ന് 30,000
ടാക്സി ഡ്രൈവർമാരുടെ എണ്ണം കഴിഞ്ഞ വർഷം 26,000 ആയിരുന്നത് ഇപ്പോൾ 30,000 ആയി ഉയർന്നു. 2024 ൻ്റെ ആദ്യ പകുതിയിൽ പ്രവർത്തിക്കുന്ന ആകെ ടാക്സികളുടെ എണ്ണം 12,778 ൽ എത്തി. ഇത് 2023ലെ ഇതേ കാലയളവിനേക്കാൾ 644 കൂടുതലാണ്. ഹാല ടാക്‌സിയുടെ ഇ-ഹെയിൽ സേവനത്തിലൂടെ ടാക്സി മേഖല റെക്കോർഡ് വളർച്ച കൈവരിച്ചതായി ആർടിഎ പൊതുഗതാഗത ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ ആദിൽ ഷാക്രി പറഞ്ഞു.

ദുബായ് ടാക്സി. ചിത്രത്തിന് കടപ്പാട്: ആർടിഎ
ADVERTISEMENT

ആകെ ടാക്സി യാത്രകളുടെ 40 ശതമാനവും ഇ-ബുക്കിങ്ങുകളാണ്. ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ദുബായിൽ 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവുണ്ടായി. കൂടാതെ 76 ശതമാനം ഹല ടാക്സികളും യാത്രക്കാരൻ്റെയരികിലെത്തപ്പെടാൻ 2024ൻ്റെ ആദ്യ പകുതിയിൽ ശരാശരി 3.5 മിനിറ്റിൽ താഴെ സമയമേ വേണ്ടിവന്നുള്ളൂ.

English Summary:

Dubai Records 55.7 Million Taxi Rides in 6 Months

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT