കൈക്കൂലി, ഓഫിസ് ദുരുപയോഗം; സൗദിയിൽ 149 പേരെ അറസ്റ്റ് ചെയ്തു
റിയാദ് ∙ കൈക്കൂലി, ഓഫീസ് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെ അഴിമതി ആരോപിച്ച് 149 വ്യക്തികളെ ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു.

റിയാദ് ∙ കൈക്കൂലി, ഓഫിസ് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള അഴിമതി ആരോപിച്ച് 149 വ്യക്തികളെ ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ടവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായി അതോറിറ്റി അറിയിച്ചു.
ജൂലൈ ആദ്യം മുതൽ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമായി അതോറിറ്റി 3,010 പരിശോധനകൾ നടത്തി. അതിന്റെ ഫലമായി 266 സംശയാസ്പദമായ അന്വേഷണങ്ങൾ നടത്തുകയുണ്ടായി. ആഭ്യന്തരം, ദേശീയ ഗാർഡ്, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപാലിറ്റികൾ, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസുകൾ നസഹ കൈകാര്യം ചെയ്തിട്ടുണ്ട്.