റിയാദ് ഇ-സ്‌പോർട്‌സ് ലോകകപ്പിൽ സന്ദർശക പ്രവാഹം
റിയാദിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇ-സ്‌പോർട്‌സ് ലോകകപ്പിലേക്ക് സന്ദർശക പ്രവാഹം.
റിയാദിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇ-സ്‌പോർട്‌സ് ലോകകപ്പിലേക്ക് സന്ദർശക പ്രവാഹം.
റിയാദിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇ-സ്‌പോർട്‌സ് ലോകകപ്പിലേക്ക് സന്ദർശക പ്രവാഹം.
റിയാദ് ∙ റിയാദിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇ-സ്‌പോർട്‌സ് ലോകകപ്പിലേക്ക് സന്ദർശക പ്രവാഹം. ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് ഇ-സ്‌പോർട്‌സ് ലോകകപ്പ് ആസ്വദിക്കുന്നതിന് റിയാദിൽ എത്തിച്ചേർന്നവരിൽ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 ക്ലബുകളുടെയും 1,500-ലധികം കളിക്കാരുടെയും പങ്കാളിത്തത്തോടെ ഗെയിമിങ്, ഇ സ്‌പോർട്‌സ് എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഇവന്‍റാണിത്.
ഖത്തറിൽ നിന്നുള്ള അമേർ അൽ-മറി, ദോഹയിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ഈ ആഗോള പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേകം എത്തിയിരുന്നു. ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് ബിൻ മുബാറക് സഹോദരന്മാർക്കൊപ്പമാണ് ഈ ലോകകപ്പ് ആസ്വദിക്കാൻ എത്തിയത്.