ഏദന്‍(യെമൻ) ∙ ആരാച്ചാരുടെ ശിക്ഷ നടപ്പാകാൻ നിമിഷങ്ങൾ മാത്രം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയെ മരണത്തറയിൽ കമിഴ്ത്തി കിടത്തിയിരിക്കുന്നു. ഡോക്ടറുടെ പരിശോധന പൂർത്തിയായി. ശിക്ഷ നടപ്പാക്കുന്നത് കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. അവസാനത്തെ ആഗ്രഹമായി ദൈവത്തോടുള്ള

ഏദന്‍(യെമൻ) ∙ ആരാച്ചാരുടെ ശിക്ഷ നടപ്പാകാൻ നിമിഷങ്ങൾ മാത്രം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയെ മരണത്തറയിൽ കമിഴ്ത്തി കിടത്തിയിരിക്കുന്നു. ഡോക്ടറുടെ പരിശോധന പൂർത്തിയായി. ശിക്ഷ നടപ്പാക്കുന്നത് കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. അവസാനത്തെ ആഗ്രഹമായി ദൈവത്തോടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏദന്‍(യെമൻ) ∙ ആരാച്ചാരുടെ ശിക്ഷ നടപ്പാകാൻ നിമിഷങ്ങൾ മാത്രം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയെ മരണത്തറയിൽ കമിഴ്ത്തി കിടത്തിയിരിക്കുന്നു. ഡോക്ടറുടെ പരിശോധന പൂർത്തിയായി. ശിക്ഷ നടപ്പാക്കുന്നത് കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. അവസാനത്തെ ആഗ്രഹമായി ദൈവത്തോടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏദന്‍(യെമൻ) ∙ ആരാച്ചാരുടെ ശിക്ഷ നടപ്പാകാൻ നിമിഷങ്ങൾ മാത്രം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയെ മരണത്തറയിൽ കമിഴ്ത്തി കിടത്തിയിരിക്കുന്നു. ഡോക്ടറുടെ പരിശോധന പൂർത്തിയായി. ശിക്ഷ നടപ്പാക്കുന്നത് കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. അവസാനത്തെ ആഗ്രഹമായി ദൈവത്തോടുള്ള പ്രാർഥനയും പ്രതി നിർവഹിച്ചിരിക്കുന്നു. ശിക്ഷ നടപ്പാക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. നീട്ടി വിരിച്ചിട്ട തുണിയിൽ ഹുസൈൻ ഫർഹറ എന്ന പ്രതി കമിഴ്ന്നു കിടന്നു. തല തുളച്ച് പായാൻ വെടിയുണ്ടകൾ തോക്കിൽ കാത്തിരിക്കുന്നു.

യെമനിലെ പ്രധാന നഗരമായ ഏദനിലെ അല്‍മന്‍സൂറ സെന്‍ട്രല്‍ ജയില്‍ വളപ്പിലാണ് ശിക്ഷ നടപ്പാക്കുന്നത്. കനത്ത സുരക്ഷയിൽ ഏദൻ നഗരം ശാന്തമായിരുന്നു. വെടിയൊച്ച കേൾക്കാൻ പാകത്തിലുള്ള നിശബ്ദത നഗരത്തെ പൊതിഞ്ഞിട്ടുണ്ട്. പിഞ്ചുബാലികയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ് ഹുസൈൻ ഫർഹര. കഴിഞ്ഞ വർഷത്തെ ബലിപെരുന്നാള്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇബ്രാഹിം അല്‍ബക്‌രിയുടെ മകള്‍ ഹനീനെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവച്ചുകൊല്ലുകയായിരുന്നു.

ഹുസൈൻ ഫർഹരയെ വധശിക്ഷ നടപ്പാക്കാനായി കിടത്തിയിരിക്കുന്നു. Image Credit: X/khaledaalnasi
ADVERTISEMENT

ഇബ്രാഹിമിന്റെ മറ്റൊരു മകൾ റാവിയക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. അല്‍മന്‍സൂറ നഗരത്തിലെ അല്‍കുഥൈരി സ്ട്രീറ്റില്‍ ഇബ്രാഹിമിനൊപ്പം സഞ്ചരിക്കുകയായിരുന്നു ഹനീനും റാവിയയും. ഇബ്രാഹിം അല്‍ബക്‌രി ഓടിച്ച കാര്‍ അല്‍കുഥൈരി സ്ട്രീറ്റില്‍  പ്രതി ഹുസൈന്‍ ഹര്‍ഹറ ഓടിച്ച കാറില്‍ ഇടിച്ചതാണ് വെടിവയ്പ്പിലും മരണത്തിലും കലാശിച്ചത്. കാറിൽ ഇടിച്ചതോടെ പ്രകോപിതനായ ഹുസൈന്‍ ഹര്‍ഹറ തോക്ക് പുറത്തെടുത്ത് ഇബ്രാഹിം അല്‍ബക്‌രിയുടെ കാറിനു നേരെ നിറയൊഴിച്ചു. ഹനീൻ സംഭവസ്ഥലത്ത് മരിച്ചു. റാവിയക്ക് ഗുരുതരമായി പരുക്കേറ്റു.

യെമനിലെ വിചാരണക്കോടതികളും സുപ്രീം കൗൺസിലുമെല്ലാം ഹുസൈൻ ഫർഹറക്ക് വധശിക്ഷ വിധിച്ചു. മുഴുവൻ അപ്പീലുകളും തള്ളിയതോടെ ഇന്നലെ(വ്യാഴം) ശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പുകൾ അധികൃതർ നടത്തി. ജയിൽ വേഷത്തിൽ ആരാച്ചാരുടെ മുന്നിലെത്തിച്ച ഹുസൈൻ ഫർഹരക്ക് മുന്നിൽ കോടതി ഉദ്യോഗസ്ഥൻ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഡോക്ടറുടെ പരിശോധന പൂർത്തിയായി.

ADVERTISEMENT

മരണം വരിക്കാനായി പ്രതി ഹുസൈൻ ഫർഹറ വികാരങ്ങളേതുമില്ലാതെ ആരാച്ചാർക്ക് മുന്നിലിരുന്നു. യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ വാൾ ഉപയോഗിച്ചോ വെടിവച്ചോ ആണ് ശിക്ഷ നടപ്പാക്കാറുള്ളത്. പോയിന്റ് ബ്ലാങ്കിൽ വെടിവച്ചാണ് ഈയിടെ ശിക്ഷ നടപ്പാക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട ബാലിക ഹനിന്റെ പിതാവ് ഇബ്രാഹിം അൽ ബക്‌രി താൻ പ്രതിക്ക് നിരുപാധികം മാപ്പുനൽകുന്നതായി പ്രഖ്യാപിച്ചു.

ജനം വധശിക്ഷ നടപ്പാക്കുന്നതും കാത്ത് അക്ഷമരായിരിക്കുന്നതിനിടെയാണ് മാപ്പു നൽകുന്നുവെന്ന പ്രഖ്യാപനം വന്നത്. ഇതോടെ ജനക്കൂട്ടം ആഹ്ലാദനൃത്തം ചവിട്ടി. ജയിൽ ചത്വരത്തിലും പുറത്തും ആഹ്ലാദാരവങ്ങൾ മുഴക്കിയാണ് മാപ്പു നൽകിയതിനെ ജനം ആഘോഷിച്ചത്. ആളുകൾ നഗരത്തിലും ആഹ്ലാദ പ്രകടനം നടത്തി. മകളുടെ ഘാതകന് മാപ്പു നൽകിയ ഇബ്രാഹിം അൽ ബക്‌രിയെ ജനം ആശ്ലേഷിച്ചു. നിരവധി പേരാണ് ഇബ്രാഹിം അൽ ബക്‌രിയുടെ ഹൃദയവിശാലതയെ പുകഴ്ത്തുന്നത്.

ADVERTISEMENT

ഇബ്രാഹിം അൽ ബക്‌രിക്ക് മുന്നിൽ രണ്ടു വഴികളാണുണ്ടായിരുന്നത്. ഒന്ന് തന്റെ പൊന്നോമന പുത്രിയുടെ മകളെ കൊന്നവനോട് പ്രതികാരം ചെയ്യുക. മറ്റൊന്ന് ഈ ലോകത്തും പരലോകത്തും പുണ്യത്തിന്റെ ഉടമയാകുക. ഇബ്രാഹീം പുണ്യത്തിലെ നിത്യത തിരഞ്ഞെടുത്തുവെന്ന് ഒരാൾ എഴുതി.

∙ മറ്റൊരാൾ എക്സിൽ പങ്കുവച്ചത് ....
ഇബ്രാഹീം അൽ ബക്‌രി, നിങ്ങളിൽനിന്നും ഏറ്റവും മികച്ച പാഠങ്ങൾ ഞങ്ങൾ പഠിക്കുന്നു. നിങ്ങളുടെ മകൾ നിത്യതയുടെ ആകാശത്ത് ഉയർന്നുപറക്കുന്നു. ഇബ്രാഹീം അൽ ബക്‌രി, നന്ദി പറയുകയല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗമില്ല. നിങ്ങൾ ഉദാരമനസ്കനായ പുത്രനാണ്. സ്വർഗം നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു ആത്മാവിനെ രക്ഷിക്കുന്നവനോടുള്ള ദൈവത്തിന്റെറെ വാഗ്ദാനമാണിത്. അവൻ മുഴുവൻ മനുഷ്യരെയും രക്ഷിച്ചതുപോലെയാണ് എന്നുള്ളത്. ഇബ്രാഹിം അൽ ബക്‌രി എന്നത്  കാലത്തിലും ചരിത്രത്തിലും അനശ്വരമായ നാമമാണ്.

∙ എക്സിൽ വന്ന മറ്റൊരു പോസ്റ്റ് ....
വിശാലഹൃദയത്തിന്റെയും മഹത്തായ കർമ്മത്തിന്റെയും ഉടമയായ ഇബ്രാഹിം അൽ ബക്‌രിയേ. മനുഷ്യരുടെ ദുഖത്തെ വിലമതിക്കുകയും വലിയ ഭാരങ്ങൾ സഹിക്കുകയും ചെയ്തവനാണ് താങ്കൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. സർവ്വശക്തനായ ദൈവത്തിനു വേണ്ടി, ഹുസൈൻ ഫർഹരയുടെ പെൺമക്കളെ ഓർത്തു മാപ്പു നൽകിയവനേ, നിങ്ങളെ ദൈവം ആദരിക്കും. ദൈവം നിങ്ങളുടെ മുഖത്തെ പ്രകാശമാനമാക്കുകയും നിന്റെ വഴികളിൽ വെളിച്ചം വിതറുകയും ചെയ്യട്ടെ.

ഹുസൈൻ ഫർഹറക്ക് മാപ്പു നൽകണം എന്ന് അഭ്യർഥിച്ച് കഴിഞ്ഞ ദിവസങ്ങളിൽ യെമന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗോത്ര നേതാക്കൾ ഇബ്രാഹിം അൽ ബക്‌രിയുടെ വീടിന് മുന്നിലെത്തിയിരുന്നു. രാത്രിയും പകലും വീടിന് മുന്നിൽ ഇവർ ചെലവിട്ടെങ്കിലും മാപ്പു നൽകാനോ ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാനോ അദ്ദേഹം തയാറായില്ല. കേസിലെ പ്രതി ഹുസൈൻ ഫർഹരക്കും മൂന്നു പെൺമക്കളാണ്. ഇവർ കൊല്ലപ്പെട്ട ഹനീന്റെ കുഴിമാടത്തിനരികിൽ ദിവസങ്ങളായി കുത്തിയിരിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പിതാവിനോട് ക്ഷമിക്കാൻ ഹനീന്റെ പിതാവിന് സാധിക്കട്ടെ എന്ന അഭ്യർഥനയുമായാണ് കുട്ടികൾ ഹനീന്റെ ചിത്രം അച്ചടിച്ച ബാനറുമായി ഇവിടെ ഇരുന്നിരുന്നത്.

∙ ഇതുസംബന്ധിച്ച് ഒരാൾ എക്സിൽ എഴുതിയത്...
പ്രിയപ്പെട്ട ഇബ്രാഹീം, നിങ്ങളുടെ നഷ്ടപ്പെട്ട മകൾക്ക് പകരം ഞാൻ എന്റെ മകളെ തരാം. പല കാരണങ്ങളാൽ ഹുസൈനോട് ക്ഷമിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ഹുസൈൻ മരിച്ചാൽ അദ്ദേഹത്തിന്റെ മൂന്നു പെൺമക്കൾ അനാഥരാകും. അദ്ദേഹത്തിന്റെ പെൺമക്കൾ അങ്ങയുടെ മകളുടെ കുഴിമാടത്തിനരികെ വന്നു പ്രാർഥിക്കുന്നത് നിങ്ങൾ കാണുന്നില്ലേ. അതിനാൽ, നിങ്ങളുടെ ഹൃദയം മൃദുവാക്കാനും ക്ഷമിക്കാനും ഞാൻ അപേക്ഷിക്കുന്നു എന്നായിരുന്നു. 

അതേസമയം, ആരുമായും സംസാരിക്കാൻ തയാറാകാതിരുന്ന ഇബ്രാഹിം അവസാന നിമിഷം മാപ്പു നൽകുകയാണ് എന്ന പ്രഖ്യാപനം നടത്തി ഏവരെയും ഞെട്ടിച്ചു. 2023-ലെ ബലിപെരുന്നാൾ ദിനത്തിലാണ് ഹനീൻ കൊല്ലപ്പെടുന്നത്. ഈ കൊലപാതകം രാജ്യാന്തര തലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു. യെമനിൽ ആയുധങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ സാധിക്കുന്നതിനെ പറ്റി രാജ്യത്തിനകത്തും പുറത്തും വിവാദങ്ങൾ നടന്നു. ഹനീന്റെ സംസ്കാര ചടങ്ങിനിടെ ഖബറിനുള്ളിൽ കിടന്ന് കരയുന്ന ഇബ്രാഹീം അൽ ബക്രിയുടെ ചിത്രവും മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.

English Summary:

Heart Touching: Father Forgives Daughter's Killer Just Before Execution in Yemen