നിബന്ധനകൾ പരിഷ്കരിച്ച് സാലിക്ക്; ടാഗിലെ കൃത്രിമത്തിന് പിഴ 10,000 ദിർഹം
ദുബായ് ∙ വാഹനങ്ങളിൽ ഒട്ടിക്കുന്ന സാലിക്ക് ടാഗിൽ കൃത്രിമം കാട്ടിയാൽ 10,000 ദിർഹം പിഴ. സാലിക്ക് ഗേറ്റുകൾക്ക് കേടു വരുത്തിയാലും ശിക്ഷ കടുക്കും.
ദുബായ് ∙ വാഹനങ്ങളിൽ ഒട്ടിക്കുന്ന സാലിക്ക് ടാഗിൽ കൃത്രിമം കാട്ടിയാൽ 10,000 ദിർഹം പിഴ. സാലിക്ക് ഗേറ്റുകൾക്ക് കേടു വരുത്തിയാലും ശിക്ഷ കടുക്കും.
ദുബായ് ∙ വാഹനങ്ങളിൽ ഒട്ടിക്കുന്ന സാലിക്ക് ടാഗിൽ കൃത്രിമം കാട്ടിയാൽ 10,000 ദിർഹം പിഴ. സാലിക്ക് ഗേറ്റുകൾക്ക് കേടു വരുത്തിയാലും ശിക്ഷ കടുക്കും.
ദുബായ് ∙ വാഹനങ്ങളിൽ ഒട്ടിക്കുന്ന സാലിക്ക് ടാഗിൽ കൃത്രിമം കാട്ടിയാൽ 10,000 ദിർഹം പിഴ. സാലിക്ക് ഗേറ്റുകൾക്ക് കേടു വരുത്തിയാലും ശിക്ഷ കടുക്കും. സാലിക്ക് കമ്പനിയുടെ നിബന്ധനകൾ പരിഷ്കരിച്ചതിന്റെ ഭാഗമായാണ് പിഴ ഉയർത്തിയത്.
സാലിക്കുമായി ബന്ധപ്പെട്ട പ്രധാന നിബന്ധനകൾ
സാലിക്ക് അക്കൗണ്ടിൽ പണമില്ലാതെ ടോൾ ഗേറ്റ് കടന്നാൽ 50 ദിർഹമാണ് പിഴ. എന്നാൽ, സാലിക്ക് പിഴ കൂടാതെ അടയ്ക്കാൻ 5 ദിവസം സാവകാശമുണ്ട്. അതിനു ശേഷമായിരിക്കും പിഴ ഈടാക്കുക. സാലിക്ക് ടാഗ് ഇല്ലാതെ ഗേറ്റ് കടന്നാൽ 100 ദിർഹമാണ് പിഴ. എന്നാൽ, ടാഗ് ഒട്ടിക്കാൻ 10 ദിവസം സാവകാശമുണ്ട്. 10 ദിവസത്തിനുശേഷം 100 ദിർഹം പിഴയീടാക്കും. വീണ്ടും നിയമം ലംഘിച്ചാൽ പിഴ 200 ദിർഹമായിരിക്കും. പിന്നീടുള്ള ഓരോ ലംഘനത്തിനും 400 ദിർഹം വീതമായിരിക്കും പിഴ. ദിവസം ഒന്നിലധികം പിഴവു വരുത്താൻ പാടില്ല. സാലിക്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതിരിക്കുകയോ 5 ദിവസത്തിലധികം സാലിക്ക് അക്കൗണ്ട് റീ ചാർജ് ചെയ്യാതിരിക്കുകയോ ചെയ്താൽ അക്കൗണ്ട് നിർജീവമാകും. അക്കൗണ്ടിൽ ബാക്കിയുള്ള തുകയും നഷ്ടപ്പെടും.
ടാഗ് നഷ്ടപ്പെട്ടാൽ
സാലിക്ക് ടാഗ് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഉടൻ ടാഗ് റദ്ദാക്കണം. അല്ലെങ്കിൽ ആ ടാഗ് ഉപയോഗിച്ചു പിന്നീട് നടക്കുന്ന പേയ്മെന്റുകളെല്ലാം അക്കൗണ്ട് ഉടമയുടെ കയ്യിൽ നിന്നു നഷ്ടപ്പെടും. ട്രാഫിക് ഫൈൻ ഉൾപ്പെടെ ഇതിൽ നിന്ന് ഈടാക്കും. അതുകൊണ്ട് ടാഗ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു റദ്ദാക്കി പുതിയ ടാഗ് വാങ്ങണം.
2007 മുതലാണ് ഷെയ്ഖ് സായിദ് റോഡിൽ സാലിക്ക് ഗേറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയത്. നിലവിൽ 8 ടോൾ ഗേറ്റുകളാണ് ദുബായിലുള്ളത്. ഇത് നവംബറോടെ 10 എണ്ണമായി ഉയരും. ഓരോ ടോൾ ഗേറ്റിലും 4 ദിർഹം വീതമാണ് ഈടാക്കുന്നത്.