ദുബായ് ∙ ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതോടെ യുഎഇ ദിർഹം ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കു വൻ നേട്ടം.

ദുബായ് ∙ ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതോടെ യുഎഇ ദിർഹം ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കു വൻ നേട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതോടെ യുഎഇ ദിർഹം ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കു വൻ നേട്ടം. ഒരു ദിർഹത്തിന് 22.78 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇന്നലെ. യുഎഇയുടെ കോളിങ് ആപ്പായ ബോട്ടിം വഴി പണം അയച്ചവർക്ക് ഒരു ദിർഹത്തിന് 22.78 ദിർഹം ലഭിച്ചു. അതേസമയം, മണി എക്സ്ചേഞ്ച് വഴിയുള്ള ഇടപാടുകൾക്ക് ഒരു ദിർഹത്തിന് 22.69 രൂപയും ബാങ്കുകളിൽ 22.64 രൂപയുമാണു കിട്ടിയത്.

മാസത്തിന്റെ ആദ്യ ദിവസമായതിനാൽ എക്സ്ചേഞ്ചുകളിലും ബാങ്കുകളിലും പണം അടയ്ക്കാനുള്ളവരുടെ നീണ്ട വരി കാണാമായിരുന്നു. 1000 ദിർഹം അയച്ചാൽ നാട്ടിൽ 22,690 മുതൽ 22,780 രൂപവരെ നാട്ടിൽ ലഭിക്കും. ഡോളറുമായുള്ള വിനിമയത്തിൽ 83.75 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.

ADVERTISEMENT

അതിനിടെ, യുഎഇയിൽ ഇന്നലെയും സ്വർണ വില വർധിച്ചു. 3.25 ദിർഹത്തിന്റെ വർധന. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 276 ദിർഹവും 21 കാരറ്റിന് 267.25 ദിർഹവും 18 കാരറ്റിന് 229 ദിർഹവുമാണ് വില.

English Summary:

Indian rupee hits all-time low against UAE dirham - 22.78