കുവൈത്തിൽ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി; 3 പേർ പിടിയിൽ
രാജ്യത്തിന്‍റെ വടക്കൻ മരുഭൂമിയിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ റെയ്ഡിൽ കണ്ടെത്തി.

കുവൈത്ത് സിറ്റി ∙ രാജ്യത്തിന്‍റെ വടക്കൻ മരുഭൂമിയിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ റെയ്ഡിൽ കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 600,000 സൈക്കോട്രോപിക് ഗുളികകൾ, 500,000 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 100,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവ ഉൾപ്പെടെ കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
5 കിലോഗ്രാം ലിറിക്ക പൗഡർ, 35 കിലോഗ്രാം കെമിക്കൽ നാർക്കോട്ടിക് പദാർഥം, 500 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയും റെയ്ഡിൽ ലഭിച്ചു. ലഹരി ഗുളികകൾ നിർമിക്കാനും കംപ്രസ് ചെയ്യാനുമുള്ള നൂതന ഉപകരണങ്ങളും സെൻസിറ്റീവ് സ്കെയിലും ഉൾപ്പെടെ 12 പ്രത്യേക ഉപകരണങ്ങളും ഫാക്ടറിയിൽ നിന്ന് കണ്ടെത്തി.
ഫാക്ടറി നടത്തിപ്പുകാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്ന്, ഉപകരണങ്ങൾ, പ്രതികൾ എന്നിവയെല്ലാം തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.