‘ഇരുമ്പ്’ കലരുന്നു; ഷവർമ്മ മുറിക്കാൻ ഇലക്ട്രിക് കത്തികൾ മാത്രം, ഉത്തരവുമായി മസ്‌കത്ത് നഗരസഭ
ഷവർമ്മ മുറിക്കുന്നതിന് ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാവൂ
ഷവർമ്മ മുറിക്കുന്നതിന് ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാവൂ
ഷവർമ്മ മുറിക്കുന്നതിന് ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാവൂ
മസ്‌കത്ത് ∙ ഷവർമ്മ മുറിക്കുന്നതിന് ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് മസ്‌കത്ത് നഗരസഭ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായിട്ടാണ് ഈ നടപടി.
സാധാരണ കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ ചെറിയ ഇരുമ്പിൻ തരികൾ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. റസ്റ്ററന്‍റ് ഉടമകൾക്ക് ഇലക്ട്രിക് കത്തികളിലേക്ക് മാറുന്നതിന് മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്. തീരുമാനത്തോട് സഹകരിക്കണമെന്ന് മസ്‌കത്ത് നഗരസഭ കടയുടമകളോട് അഭ്യർഥിച്ചു.