സുഹൃത്തിനെ ഫോണിൽ വിളിച്ചു; രണ്ട് ദിവസമായിട്ടും മറുപടിയില്ല: പൊലീസുമായി വീട്ടിൽ, സംഭവിച്ചത്!
കള്ളോളമില്ല നല്ലൊരു പാനീയമെന്ന് പറയുമ്പോൾ ആർക്ക്? എങ്ങനെ? എപ്പോൾ എന്നെല്ലാം പലവിധ ചോദ്യങ്ങളുണ്ടാകാം. മദ്യപാനം നല്ലതാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള വാദങ്ങളെ എല്ലാ അർഥത്തിലും ബഹുമാനിച്ചു കൊണ്ട് ആദ്യമേ പറയട്ടേ, ഈ കഥ മദ്യപാനികളോട് എന്തെങ്കിലും വിരോധം ക്കൊണ്ടുള്ളതല്ല. മദ്യപിക്കാനായി മാത്രം

കള്ളോളമില്ല നല്ലൊരു പാനീയമെന്ന് പറയുമ്പോൾ ആർക്ക്? എങ്ങനെ? എപ്പോൾ എന്നെല്ലാം പലവിധ ചോദ്യങ്ങളുണ്ടാകാം. മദ്യപാനം നല്ലതാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള വാദങ്ങളെ എല്ലാ അർഥത്തിലും ബഹുമാനിച്ചു കൊണ്ട് ആദ്യമേ പറയട്ടേ, ഈ കഥ മദ്യപാനികളോട് എന്തെങ്കിലും വിരോധം കൊണ്ടുള്ളതല്ല. മദ്യപിക്കാനായി മാത്രം ജീവിക്കുന്ന ചിലരുണ്ട്. അതിന് അവർ ഓരോ കാരണങ്ങളുണ്ടാക്കുമെന്നു മാത്രം. അത്തരം മദ്യപാനികളിൽ ചിലരുടെ കഥകൾ രസകരമാണ്.
മദ്യപന്മാരെ അവഹേളിക്കാനല്ല ഇത്രയും പറഞ്ഞത്. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവമാണ് ഇതിനെല്ലാം കാരണം. ഒരു ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ സുഹൃത്ത് ഒന്നര ദിവസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു. ഫോൺ ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല. ഒറ്റയ്ക്കു താമസിക്കുന്ന സുഹൃത്തിന് എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ എന്ന ആശങ്കയിൽ അദ്ദേഹത്തെ തേടി ഫ്ലാറ്റിലെത്തി. സംശയിച്ചതുപോലെ സുഹൃത്തിന്റെ വാഹനം വീടിന് പുറത്തുണ്ട്. ഫ്ലാറ്റ് ഉള്ളിൽ നിന്നു പൂട്ടിയിരിക്കുന്നു. മൊബൈൽ ഉള്ളിൽ നിന്ന് അടിക്കുന്നു.
തേടി വന്ന സുഹൃത്തിന്റെ നെഞ്ചിടിപ്പു കൂടി. കൂട്ടുകാരന് എന്തു സംഭവിച്ചു കാണും? പല രീതിയിൽ വിളിച്ചു. അകത്തു നിന്ന് പ്രതികരണമില്ല. ഒടുവിൽ പൊലീസിൽ അഭയം പ്രാപിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. അവർ പ്രാഥമിക പരിശോധന നടത്തി. ഉള്ളിൽ ആളുണ്ടെന്ന് ഉറപ്പാക്കി. പക്ഷേ, നിയമ പ്രകാരം ഒരാളുടെ വീടിന്റെ പൂട്ട് അനുമതിയില്ലാതെ തുറക്കാൻ കഴിയില്ല. ഒന്നുകിൽ ഇന്ത്യൻ എംബസി ആവശ്യപ്പെടണം. അല്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ നിർദേശിക്കണം. നിയമവശങ്ങൾ പൊലീസ് വിശദീകരിച്ചു.
എന്തെങ്കിലും അപകടം സംഭവിച്ചുകിടക്കുകയോ ഹൃദയാഘാതം പോലെ എന്തെങ്കിലും സംഭവിച്ചു കുഴഞ്ഞു വീണതോ ആണെങ്കിൽ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ് നഷ്ടപ്പെടുന്നത്. മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടി. ഒടുവിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രശ്നം എത്തി. ഒരു ഇന്ത്യക്കാരൻ താമസ സ്ഥലത്ത് അനക്കമില്ലാതെ കിടക്കുന്നു, ഏതു വിധേനയും അയാളെ രക്ഷിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് മുന്നിട്ടിറങ്ങി. അതിനു വേണ്ടി മാത്രം ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. അദ്ദേഹം പൊലീസുമായി ബന്ധപ്പെട്ടു. അങ്ങനെ മണിക്കൂറുകൾ നീണ്ട നയതന്ത്ര സംഭാഷണങ്ങൾക്കൊടുവിൽ വീടിന്റെ പൂട്ടു പൊളിക്കാൻ തീരുമാനിച്ചു. പൂട്ടു പൊളിച്ചു പൊലീസ് അകത്തു കയറി.
അബോധാവസ്ഥയിൽ കിടക്കുകയാണ് കക്ഷി. ജീവനുണ്ടെന്ന് മനസിലായതോടെ, അതിവേഗം ആശുപത്രിയിലേക്ക്. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന ടെൻഷനിലായി മറ്റുള്ളവർ. എന്തായാലും സമയോചിതമായി ഇടപെട്ടതുകൊണ്ട് ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു മറ്റേ സുഹൃത്ത്.
ആശുപത്രിയിൽ എത്തിയപ്പോൾ കഥ മാറി. മുറി തുറക്കാത്ത സുഹൃത്ത് നല്ല ‘വെള്ള’ത്തിലാണ്. രണ്ടു ദിവസമായി ഇയാൾ അടിയോടടി. വെളിവ് ലവലേശമില്ല. അങ്ങനെ മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയപ്പോഴാണ് പാവം കൂട്ടുകാരന് അയാളെ ഫോൺ വിളിക്കാൻ തോന്നിയത്. ബോധമില്ലാതെ കിടന്നുറങ്ങിയപ്പോൾ രണ്ടു ദിവസം കഴിഞ്ഞതൊന്നും അദ്ദേഹം അറിഞ്ഞില്ല. കള്ളുകുടിച്ചു ബോധമില്ലാതെ ഉറങ്ങിയ ആളെ രക്ഷിക്കാൻ വേണ്ടിയാണല്ലോ പൊലീസും കോൺസുലേറ്റും ഉദ്യോഗസ്ഥരുമൊക്കെ രാത്രി മുഴുവൻ പണിയെടുത്തതെന്ന് ഓർക്കുമ്പോൾ വിരോധമില്ലെങ്കിൽ ഒന്നു ചിരിക്കാം.