വയനാടിന് കൈത്താങ്ങായി ബഹ്‌റൈൻ നവകേരള ഒരു ഭവനം നിർമിച്ച് നൽകും
ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിക്ക് പ്രസിഡന്‍റ് എൻ. കെ ജയൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിക്ക് പ്രസിഡന്‍റ് എൻ. കെ ജയൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിക്ക് പ്രസിഡന്‍റ് എൻ. കെ ജയൻ അധ്യക്ഷത വഹിച്ചു.
മനാമ∙ വയനാട് ഉരുൾപൊട്ടലിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും ദുരിതബാധിർക്ക് ഐക്യദാർഢ്യം അറിയിക്കുവാനുമായി ബഹ്‌റൈൻ നവകേരള അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിക്ക് പ്രസിഡന്‍റ് എൻ. കെ ജയൻ അധ്യക്ഷത വഹിച്ചു.
കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു. ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി ഒരു ഭവനം നിർമിച്ചു നൽകാനുള്ള തീരുമാനം പ്രസിഡന്‍റ് യോഗത്തെ അറിയിച്ചു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജോ. സെക്രട്ടറി എം. സി പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് സുനിൽ ദാസ് നന്ദിയും പറഞ്ഞു.