മലയാളി യുവാവ് അൽ െഎനിൽ വാഹനാപകടത്തിൽ മരിച്ചു; അടുത്തയാഴ്ച നാട്ടിലേക്കു വരാനിരിക്കെ അപകടം
സഹോദരൻ അസ്ഹറിനൊപ്പം അൽഐനിൽ ബിസിനസ് നടത്തുകയായിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച നാട്ടിലേക്കു വരാനിരുന്നതാണ്.

ചക്കരക്കൽ (കണ്ണൂർ) ∙ ചക്കരക്കൽ സ്വദേശിയായ യുവാവ് യുഎഇയിലെ അൽഐനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നിന് ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. സഹോദരൻ അസ്ഹറിനൊപ്പം അൽഐനിൽ ബിസിനസ് നടത്തുകയായിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച നാട്ടിലേക്കു വരാനിരുന്നതാണ്.
അബ്ദുൽ ഖാദറിന്റെയും ഖൈറുന്നീസയുടെയും മകനാണ്. മറ്റു സഹോദരങ്ങൾ: ഹാജറ, ഹസ്‌ന. കബറടക്കം ഇന്ന് കണയന്നൂർ പള്ളിക്കണ്ടി പള്ളിയിൽ.