ദുബായ് നഗരം ചുറ്റിക്കാണാൻ ‘ഓൺ ആൻഡ് ഓഫ്’; പുതിയ ബസ് സർവീസ് അടുത്തമാസം മുതൽ
ദുബായ് ∙ വിനോദ സഞ്ചാരികൾക്ക് നഗരം കാണാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് സെപ്റ്റംബർ ആദ്യം ആരംഭിക്കും.

ദുബായ് ∙ വിനോദ സഞ്ചാരികൾക്ക് നഗരം കാണാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് സെപ്റ്റംബർ ആദ്യം ആരംഭിക്കും. ദുബായ് മാളിൽ നിന്ന് ആരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ പള്ളി, സിറ്റി വോക്ക് എന്നീ എട്ട് പ്രധാന കേന്ദ്രങ്ങളും ലാൻഡ്‌മാർക്കുകളും യാത്രക്കാർക്ക് സന്ദർശിക്കാം.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവീസ്. ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റിലും പുറപ്പെടും. യാത്രയ്ക്ക് രണ്ട് മണിക്കൂർ ആണ് ദൈർഘ്യം. 35 ദിർഹത്തിൻ്റെ ടിക്കറ്റെടുത്താൽ ദിവസത്തിൽ ഏത് സമയത്തും സഞ്ചരിക്കാം.
ദുബായ് ഓൺ ആൻഡ് ഓഫ് ബസ്, മെട്രോ, മറൈൻ ഗതാഗതം, പൊതു ബസുകൾ, പ്രത്യേകിച്ച് അൽ ഗുബൈബ സ്റ്റേഷൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു.