‘വ്യാജ കമ്പനികൾ രൂപീകരിച്ച് കൃത്രിമ റജിസ്ട്രേഷൻ നേടും’; വീസ വിൽപനയുടെ കാണാപ്പുറങ്ങൾ
കുവൈത്ത് സിറ്റി ∙ വ്യാജ കമ്പനികളുടെ പേരിൽ റസിഡൻസി വീസ വിറ്റ ഒരു സംഘം ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കുവൈത്ത് സിറ്റി ∙ വ്യാജ കമ്പനികളുടെ പേരിൽ റസിഡൻസി വീസ വിറ്റ ഒരു സംഘം ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവർ സിറിയൻ പൗരന്മാരാണ്. വ്യാജ കമ്പനികൾ രൂപീകരിച്ച ശേഷം ഔദ്യോഗിക രേഖകൾ ഇവർ കൃത്രിമമായി ഉണ്ടാക്കി. ഇതുവഴി കമ്പനിക്കു റജിസ്ട്രേഷൻ നേടി. ഈ കമ്പനികളിലേക്ക് എന്ന പേരിൽ 100 കണക്കിന് ആളുകളെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലെത്തിച്ചത്.
ഓരോ തൊഴിലാളികളിൽ നിന്നും ഇവർ പണം കൈപ്പറ്റി. കുവൈത്തിലുള്ളവരിൽ നിന്ന് 500 കുവൈത്ത് ദിനാറും വിദേശത്തുള്ളവരിൽ നിന്ന് 2000 ദിനാറും വാങ്ങിയതായി കണ്ടെത്തി. തുടർ നടപടികൾക്കായി ഇവരെ ജയിലിലടച്ചു.