ഇവർ വാങ്ങിക്കൂട്ടിയ ഇ–സിഗരറ്റുകൾക്ക് നികുതി നൽകിയിട്ടുമില്ല. 7,97,555 യൂണിറ്റ് പിടിച്ചെടുത്തു.

ഇവർ വാങ്ങിക്കൂട്ടിയ ഇ–സിഗരറ്റുകൾക്ക് നികുതി നൽകിയിട്ടുമില്ല. 7,97,555 യൂണിറ്റ് പിടിച്ചെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ∙ ലൈസൻസ് ഇല്ലാതെ ഇ– സിഗരറ്റ് ശേഖരിച്ച കുറ്റത്തിന് രണ്ടു പേർ അജ്മാൻ പൊലീസിന്റെ പിടിയിലായി. ഇവർ വാങ്ങിക്കൂട്ടിയ ഇ–സിഗരറ്റുകൾക്ക് നികുതി നൽകിയിട്ടുമില്ല. 7,97,555 യൂണിറ്റ് പിടിച്ചെടുത്തു. സിഐഡിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രത്യേക ദൗത്യസംഘം പരിശോധന നടത്തിയതെന്ന് അജ്മാൻ പൊലീസ് സിഐഡി ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു. നികുതിവെട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്ന  ഫെഡറൽ പ്രോസിക്യൂഷനും റെയ്ഡിൽ പങ്കെടുത്തു.

പ്രതികൾ താമസിച്ചിരുന്ന വില്ലയ്ക്കുള്ളിലെ 5 മുറികളിലായിരുന്നു ശേഖരം. ഇ-സിഗരറ്റ് നിർമാതാക്കളുടെ വ്യാപാരമുദ്രകൾ ഇവിടെ നിന്നു കണ്ടെടുത്തു.  ലൈസൻസില്ലാത്ത കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തു കണ്ടാലും റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.‌

English Summary:

Two arrested for selling e-cigarettes without licence in the UAE