സൈക്കിൾ സവാരി കൂടുതൽ ദൂരം 1266 കിലോമീറ്റർ
അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ സൈക്കിൾ സവാരിക്കാർക്കു മാത്രമായുള്ള പാത 1266 കിലോമീറ്ററായി.
അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ സൈക്കിൾ സവാരിക്കാർക്കു മാത്രമായുള്ള പാത 1266 കിലോമീറ്ററായി.
അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ സൈക്കിൾ സവാരിക്കാർക്കു മാത്രമായുള്ള പാത 1266 കിലോമീറ്ററായി.
അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ സൈക്കിൾ സവാരിക്കാർക്കു മാത്രമായുള്ള പാത 1266 കിലോമീറ്ററായി. എമിറേറ്റിലെ പ്രധാന റോഡുകളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ, സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് ബിൻ സഈദ് റോഡ് എന്നിവിടങ്ങളിലെല്ലാം സൈക്കിൾ പാതകൾ വിപുലീകരിച്ചു. നിർമാണത്തിലിരിക്കുന്നവ 2028ൽ പൂർത്തിയാകും.
വ്യായാമം എന്നതിലുപരി സുരക്ഷിത യാത്രാ മാർഗമായി സൈക്കിൾ സവാരിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായുള്ളതാണ് പ്രത്യേക പാതകൾ. സൈക്കിൾ യാത്രയ്ക്കുള്ള സുരക്ഷാമാർഗനിർദേശങ്ങളും പുറത്തിറക്കി. അബുദാബിയുടെ ഏതു ഭാഗത്തു താമസിക്കുന്നവർക്കും സൈക്കിൾ യാത്ര സാധ്യമാക്കുന്ന രീതിയിലാണ് പ്രത്യേക പാതകളൊരുക്കിയിട്ടുള്ളത്.