സൗദി തൊഴിൽ വിപണി; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 11.4 ദശലക്ഷം
സൗദി തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണത്തിൽ വർധന.
സൗദി തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണത്തിൽ വർധന.
സൗദി തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണത്തിൽ വർധന.
റിയാദ് ∙ സൗദി തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണത്തിൽ വർധന. ജൂലൈമാസത്തിൽ പുതുതായി തൊഴിൽ നേടിയ സൗദി സ്വദേശികളുടെ എണ്ണം 34600 ആണെന്ന് ദേശീയ തൊഴിൽ കേന്ദ്രം വെളിപ്പെടുത്തി. ഇതോടെ സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം 2.3 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ട്.
ദേശീയ തൊഴിൽ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന രാജ്യത്തുടനീളമുള്ള സ്വദേശികളുടേയും വിദേശ ജീവനക്കാരുടേയും എണ്ണം 11.4 ദശലക്ഷത്തിലെറെയായി. കഴിഞ്ഞ ജൂൺ മാസത്തെ അപേക്ഷിച്ച് 64000 പേരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മാസത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മൊത്തം പൗരന്മാരുടെ എണ്ണം 2.3 ദശലക്ഷമാണ്, ഇതിൽ 1.3 ദശലക്ഷം പുരുഷന്മാരും 9,56,039 സ്ത്രീകളും ഉൾപ്പെടുന്നു. അതേസമയം ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 8.7 ദശലക്ഷം പുരുഷന്മാരും 3,83,499 സ്ത്രീകളും ഉൾപ്പെടെ 9 ദശലക്ഷത്തിലേറെയുമാണ്.
"സ്വകാര്യ മേഖലയിലെ സൗദി തൊഴിൽ വിപണിയുടെ ഒരു അവലോകനം" എന്ന പ്രസിദ്ധീകരണം ഉൾപ്പെടെ, കഴിഞ്ഞ മാസത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥിതി വിവരക്കണക്കുകളും, സൂചകങ്ങളുടെയും സ്ഥിതി വിവരക്കണക്കുകളുടെയും ആനുകാലിക വിശകലനം അവലോകനം ചെയ്യുന്ന നിരവധി റിപ്പോർട്ടുകളും പ്രസിദ്ധീകരണങ്ങളും നൽകുന്നതിന് നാഷനൽ ലേബർ ഒബ്സർവേറ്ററി പ്രവർത്തിക്കുന്നുണ്ട്.