ഒമാനില്‍ ഇ-കൊമേഴ്‌സ് റജിസ്ട്രേഷന് 'മറൂഫ്' പ്ലാറ്റ്‌ഫോം
ഒമാനില്‍ ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ പെട്ട ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് മറൂഫ് പ്ലാറ്റ്‌ഫോം ആരംഭിച്ച് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മസ്‌കത്ത് ∙ ഒമാനില്‍ ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ പെട്ട ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് മറൂഫ് പ്ലാറ്റ്‌ഫോം ആരംഭിച്ച് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള വില്‍പനയും വാങ്ങലുകളും ഇനി മുതല്‍ മന്ത്രാലയം ചട്ടക്കൂടില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ സ്‌റ്റോറുകളും മറ്റും മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ പിഴ ഉള്‍പ്പെടെ ശിക്ഷകള്‍ക്ക് വിധേയമാക്കും. ഇ-സ്‌റ്റോറുകളുടെ ഇടപാടുകള്‍ ക്രമപ്പെടുത്തുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് കസ്റ്റംസ്, ഉപഭോക്തൃ സംരക്ഷണ വിഭാഗം, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍, ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി, അസ്‌യദ് ഗ്രൂപ്പ്, ഐ ടി എച്ച് സി എ ഗ്രൂപ്പ് എന്നിവ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.