ദുബായ് ∙ രാജ്യാന്തര ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കുള്ള റജിസ്ട്രേഷൻ ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചു.

ദുബായ് ∙ രാജ്യാന്തര ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കുള്ള റജിസ്ട്രേഷൻ ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കുള്ള റജിസ്ട്രേഷൻ ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കുള്ള റജിസ്ട്രേഷൻ ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചു. ഒക്ടോബർ 21 മുതൽ 23 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് സമ്മേളനം. ‘ഭക്ഷ്യസുരക്ഷയിലെ ദീർഘവീക്ഷണം’ എന്നതാണ് ചർച്ചാ വിഷയം. ഭക്ഷ്യസുരക്ഷാ വിദഗ്ധർ, ഗവേഷകർ, ശാസ്ത്രജ്ഞർ, ഭക്ഷ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക– രാജ്യാന്തര സംഘടനാ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ– സ്വകാര്യ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 

പുതിയ സാങ്കേതികവിദ്യ,  ഭക്ഷ്യസുരക്ഷാ തന്ത്രങ്ങൾ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ എന്നിവ ചർച്ച ചെയ്യും. വിദഗ്ധർക്കും ഗവേഷണ സ്ഥാപനങ്ങൾക്കും അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും അവസരവും ഒരുക്കും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള അറിവ്, പ്രവൃത്തിപരിചയം, കണ്ടുപിടിത്തങ്ങൾ, വിവിധ രാജ്യങ്ങൾ പിന്തുടരുന്ന രീതികൾ, നിലവിൽ വന്നിട്ടുള്ള മാറ്റങ്ങൾ തുടങ്ങിയവ പങ്കുവയ്ക്കാനും കോൺഫറൻസിലൂടെ സാധിക്കുമെന്നു ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 

ADVERTISEMENT

യുവശാസ്ത്രജ്ഞർ, വിദ്യാർഥികൾ എന്നിവർക്കായി പ്രത്യേക സമ്മേളനങ്ങളും നടത്തും. ഭക്ഷ്യസുരക്ഷാ രംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ദുബായ് നടത്തുന്ന ശ്രമങ്ങൾക്കു കരുത്തേകാൻ സമ്മേളനത്തിലൂടെ സാധിക്കുമെന്നു മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു.

ഭക്ഷ്യമേഖലയുടെ സുസ്ഥിരത, ജനങ്ങളുടെ ആരോഗ്യം, പുതിയ ഭക്ഷ്യസുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കുന്നതിലും മുനിസിപ്പാലിറ്റിയുടെ പങ്ക് ശക്തമാക്കുന്നതിലും സമ്മേളനം നിർണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ADVERTISEMENT

ഈ രംഗത്തെ മാറ്റങ്ങൾ, അതിനു സഹായിക്കുന്ന ഘടകങ്ങൾ എന്നിവ വിലയിരുത്തി, മുൻഗണനാക്രമം തീരുമാനിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. കോൺഫറൻസിൽ 2,000 വിദഗ്ധർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. റജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്:  foodsafetydubai.com/registration.

English Summary:

Dubai Municipality Opens Registration for International Food Safety Conference

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT