ഭർത്താവുമായി പിണങ്ങി; ഒമാനിലെത്തിയ യുവതിയെ കാണാതായെന്ന് പരാതി, ഇന്ത്യക്കാരി സുരക്ഷിതയെന്ന് പൊലീസ്
മസ്കത്ത് ∙ നാട്ടിലുള്ള കുടുംബവുമായി പിണങ്ങി ബന്ധപ്പെടാതിരുന്ന പ്രവാസി യുവതിയെ കണ്ടെത്തി റോയല്‍ ഒമാന്‍ പൊലീസ്. കഴിഞ്ഞ ജൂലൈയില്‍ ഒമാനില്‍ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയാണ് കുടുംബത്തെയും അധികൃതരുടെയും കുഴക്കിയത്.

മസ്കത്ത് ∙ നാട്ടിലുള്ള കുടുംബവുമായി പിണങ്ങി ബന്ധപ്പെടാതിരുന്ന പ്രവാസി യുവതിയെ കണ്ടെത്തി റോയല്‍ ഒമാന്‍ പൊലീസ്. കഴിഞ്ഞ ജൂലൈയില്‍ ഒമാനില്‍ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയാണ് കുടുംബത്തെയും അധികൃതരെയും കുഴക്കിയത്. ഒമാനില്‍ എത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാരെ ബന്ധപ്പെടാതിരുന്നതോടെ കുടുംബം അന്വേഷണവുമായി രംഗത്തെത്തുന്നത്.
ഒമാനിലേക്ക് ജോലിക്ക് പോയ ഭാര്യയെ കാണാനില്ലെന്നും ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയുമായിരുന്നു. തനിക്ക് രണ്ട് മക്കളുണ്ടെന്നും ഭാര്യയെ കണ്ടെത്തി നല്‍കണമെന്നും പറഞ്ഞാണ് ഇയാള്‍ രംഗത്തെത്തിയത്.
സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ച ഉടനെ റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം നടത്തുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് കുടുംബവുമായി ബന്ധപ്പെടാതിരിക്കുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പ്രവാസി യുവതി ഒമാനില്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.