പൊതുമാപ്പ്: രേഖകൾ വേഗം ലഭ്യമാക്കണമെന്ന് ദുബായ് കെഎംസിസി
ദുബായ് ∙ പൊതുമാപ്പ് ലഭിച്ച്, നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു ദുബായ് കെഎംസിസി നേതാക്കൾ ഇന്ത്യൻ ഡപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.

ദുബായ് ∙ പൊതുമാപ്പ് ലഭിച്ച്, നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു ദുബായ് കെഎംസിസി നേതാക്കൾ ഇന്ത്യൻ ഡപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസം ഒഴിവാക്കാനും നടപടി വേണം. അർഹരായവർക്ക് സാമ്പത്തിക സഹായം നേടാൻ ആവശ്യമായ രേഖകൾ ലഭിക്കൻ വൈകുന്നതായും നേതാക്കൾ പറഞ്ഞു. ബിഎൽഎസ് മുഖേന പാസ്പോർട്ട് പുതുക്കുന്നതിന് നൽകുന്ന ഓൺലൈൻ അപ്പോയ്ന്റ്മെന്റ് എളുപ്പത്തിലാക്കണമെന്നും അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി നിവേദനം കൈമാറി.