യുഎഇ താമസ വീസയുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് ഒമാനിൽ പോകാം 'ചുരുങ്ങിയ ചെലവിൽ'; പക്ഷേ, അറിയണം ഈ നിയമങ്ങൾ!
ദുബായ് ∙ യുഎഇ റസിഡന്റ് വീസയുള്ളവർ റോഡ് മാർഗം ഒമാനിലേക്കു പോകും മുൻപ് അതിർത്തിയിലെ നിയമങ്ങൾ അറിഞ്ഞിരുന്നാൽ യാത്ര മുടങ്ങില്ല.
ദുബായ് ∙ യുഎഇ റസിഡന്റ് വീസയുള്ളവർ റോഡ് മാർഗം ഒമാനിലേക്കു പോകും മുൻപ് അതിർത്തിയിലെ നിയമങ്ങൾ അറിഞ്ഞിരുന്നാൽ യാത്ര മുടങ്ങില്ല.
ദുബായ് ∙ യുഎഇ റസിഡന്റ് വീസയുള്ളവർ റോഡ് മാർഗം ഒമാനിലേക്കു പോകും മുൻപ് അതിർത്തിയിലെ നിയമങ്ങൾ അറിഞ്ഞിരുന്നാൽ യാത്ര മുടങ്ങില്ല.
ദുബായ് ∙ യുഎഇ റസിഡന്റ് വീസയുള്ളവർ റോഡ് മാർഗം ഒമാനിലേക്കു പോകും മുൻപ് അതിർത്തിയിലെ നിയമങ്ങൾ അറിഞ്ഞിരുന്നാൽ യാത്ര മുടങ്ങില്ല. അതിർത്തി കടക്കാനാകാതെ തിരിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാൻ അൽപം തയാറെടുപ്പ് ആവശ്യമാണ്. യുഎഇ താമസ വീസയുള്ള എല്ലാ ഇന്ത്യക്കാർക്കും ഒമാനിലേക്കു സന്ദർശക വീസ ലഭിക്കും. ചെലവ് ചുരുക്കിയും ഡ്രൈവിങ് ഒഴിവാക്കിയുമുള്ള റോഡ് യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ യുഎഇയിൽനിന്ന് ബസ് സർവീസുണ്ട്.
ഷാർജ- മസ്കത്ത്
ഷിനാസിലൂടെയാണ് യാത്ര. ഷാർജയിൽ നിന്നും മസ്കത്തിൽ നിന്നും രണ്ട് വീതം സർവീസുകളുണ്ട്. രാവിലെ 6.30നും വൈകുന്നേരം 4നും. 23 കിലോ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും കരുതാം. 100– 190 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30നു പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 2.30ന് അസൈബയിലെത്തും. 4ന് പുറപ്പെടുന്ന ബസ് രാത്രി 11.50നും എത്തും. മസ്കത്തിൽ നിന്നു രാവിലെ 6.30ന് പുറപ്പെടുന്ന ബസ് ഷാർജയിൽ 3.40നെത്തും. 4നു പുറപ്പെടുന്ന ബസ് അൽ ജുബൈൽ രാത്രി 1.10നും എത്തും.
അബുദാബി- മസ്കത്ത്
അൽ ഐൻ വഴിയാണ് സർവീസ്. ടിക്കറ്റ് 109 ദിർഹം. മൊവസലാത്ത് വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കാം. മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30നു പുറപ്പെടുന്ന ബസ് അബുദാബിയിൽ 3.40നെത്തും. അബുദാബിയിൽ നിന്ന് രാവിലെ 10.45നു പുറപ്പെടുന്ന ബസ് അസൈബയിൽ രാത്രി 8.35നും എത്തും. ബസ് യാത്രയ്ക്കും എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും നിർബന്ധമാണ്. സന്ദർശക വീസക്കാരാണെങ്കിൽ ഒമാനിലേക്കും തിരിച്ച് യുഎഇയിലേക്കുമുള്ള വീസയെടുക്കണം. ഒന്നിലധികം തവണ യുഎഇയിൽ പ്രവേശിക്കാൻ കഴിയുന്ന സന്ദർശക വീസയാണെങ്കിൽ ഒമാൻ വീസ മാത്രം എടുത്താൽ മതി.
അതിർത്തി കടക്കും മുൻപ്
∙ സ്വകാര്യ വാഹനത്തിലാണ് യാത്രയെങ്കിൽ വാഹനം സ്വന്തം പേരിലായിരിക്കണം. കമ്പനി വാഹനമാണെങ്കിൽ അതിർത്തി കടക്കാൻ അനുവദിക്കില്ല.
∙ സ്വന്തം വാഹനമാണെങ്കിലും വായ്പ എടുത്തതാകരുത്. ബാങ്കിന്റെ എൻഒസി ഉണ്ടെങ്കിൽ പോലും, വായ്പാ തിരിച്ചടവ് ബാക്കിയുള്ള വാഹനങ്ങളെ അതിർത്തി കടക്കാൻ അനുവദിക്കില്ല. വാഹനം കൊണ്ടുപോയി പൊളിച്ചുവിൽക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്.
∙ വാഹനത്തിന് ഒമാൻ ഇൻഷുറൻസ് വേണം. ഇല്ലെങ്കിൽ അതിർത്തിയിൽ 180 ദിർഹം നൽകിയാൽ 10 ദിവസത്തെ ഒമാൻ ഇൻഷുറൻസ് ലഭിക്കും.
∙ ഓൺലൈനിൽ വീസയെടുക്കാമെങ്കിലും യുഎഇ റസിഡന്റ് വീസയുള്ളവർ അതിർത്തിയിൽ നിന്നു നൽകുന്ന സന്ദർശക വീസ എടുക്കണം.
∙ അസ്സൽ പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കയ്യിൽ കരുതണം. രണ്ടിനും 6 മാസത്തെ കാലാവധി നിർബന്ധമാണ്.
∙ സ്വന്തം നിലയിൽ വീസയെടുത്ത് പോകുന്നവർ അതിർത്തിയിലെ നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നു പരിശോധിച്ച് ഉറപ്പാക്കണം.
∙ ഒമാൻ വീസയ്ക്ക് 50 ദിർഹമാണ് ചെലവ്. നിലവിൽ വീസ സൗജന്യമാണ്.
∙ യുഎഇയുടെ ബോർഡർ ഫീസായ 36 ദിർഹം നൽകണം.
കടപ്പാട് : ജാഫർ ഷെരീഫ്, ഉടമ, ദുബായ് ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽസ്