പ്രവാസി സംരംഭകര്‍ക്കായി നോർക്ക സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാംപിൽ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.

തിരുവനന്തപുരം ∙ തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാംപില്‍ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ. പാളയം ഹസ്സന്‍ മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാംപില്‍ 117 പ്രവാസി സംരംഭകരാണ് പങ്കെടുത്തത്. ഇവരില്‍ 60 പേരുടെ പദ്ധതികള്‍ക്കാണ് വായ്പകള്‍ ലഭ്യമാകുക.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമായിരുന്നു ക്യാംപ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.