ദുബായ് ∙ രാജ്യത്തെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം.

ദുബായ് ∙ രാജ്യത്തെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യത്തെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യത്തെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം. പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമത്തിന് പ്രത്യേക സ്ഥലം ഒരുക്കണമെന്നു നിർമാണക്കമ്പനികൾക്കു നിർദേശം നൽകി. ഇക്കാര്യം ഉറപ്പാക്കാൻ മന്ത്രാലയം പരിശോധന നടത്തും. ഉച്ചയ്ക്കു 12.30 മുതൽ 3 വരെ വെയിലേൽക്കാത്ത സുരക്ഷിതമായ സ്ഥലം തൊഴിലാളികൾക്കു നൽകണം. ഇവിടെ ശീതീകരണ സംവിധാനങ്ങളും തണുത്ത ശുദ്ധജലവും ഉറപ്പാക്കണം. ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും വിശ്രമകേന്ദ്രങ്ങളിൽ നിർബന്ധമാണ്. ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുവരെ വിശ്രമകേന്ദ്രങ്ങൾ ഒഴിവാക്കാൻ പാടില്ല. ഇവിടങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനു പുറമേ, തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യപരിശോധനയും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നൽകും. 

പ്രാഥമിക ചികിത്സ നൽകാൻ സൈറ്റ് സൂപ്പർവൈസർമാർക്കും പരിശീലനം നൽകുന്നുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള ബോധവൽക്കരണ പരിപാടികൾ മന്ത്രാലയം സംഘടിപ്പിക്കുന്നത്. കൂടാതെ, ഡെലിവറി റൈഡർമാർക്ക് വിശ്രമിക്കാൻ രാജ്യമെമ്പാടും 6000 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

കടുത്ത ചൂടിൽ പുറംജോലി ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ചും ഉച്ചവിശ്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ ഭാഷകളിൽ തൊഴിലാളികളെ ബോധവൽക്കരിക്കുന്നുണ്ട്. ഉച്ചവിശ്രമം സംബന്ധിച്ചുള്ള പരാതികളും നിയമലംഘനങ്ങളും മന്ത്രാലയത്തിന്റെ സ്മാർട് സംവിധാനങ്ങളിലൂടെയോ 600590000 എന്ന കോൾ സെന്റർ നമ്പറിലൂടെയോ അറിയിക്കാം. 

ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ പിഴ മുതൽ തരംതാഴ്ത്തൽ വരെ 
∙ ഉച്ചവിശ്രമനിയമം ലംഘിച്ചതായി തെളിഞ്ഞാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന തോതിലാണ് മന്ത്രാലയം പിഴ ഈടാക്കുക. കൂടുതൽ തൊഴിലാളികളെ കടുത്ത ചൂടിൽ പണിയെടുപ്പിച്ചതായി കണ്ടെത്തിയാൽ 50,000 ദിർഹമാണ് പിഴ. കൂടാതെ കമ്പനിയുടെ ഫയലും ലൈസൻസും മന്ത്രാലയം മരവിപ്പിക്കും. ഗുരുതര സ്വഭാവമുള്ളതാണ് നിയമലംഘനമെങ്കിൽ കമ്പനിയെ തരംതാഴ്ത്തും. തരംതാഴ്ത്തിയ കമ്പനികൾക്കു പുതിയ വീസയ്ക്കും വിലക്ക് വരും.

English Summary:

UAE tightened measures to protect the health of workers during the summer - Ministry of Human Resources and Emiratisation